നടൻ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയ താരങ്ങളാണ് . നടിയായ അഹാനയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.why did hansika krishna get a brain mri scan
ചേച്ചിമാരായ അഹാന കൃഷ്ണയുടെയും ഇഷാനി കൃഷ്ണയുടെയും പാത പിന്‍തുടര്‍ന്ന് മോഡലിങിലും അഭിനയത്തിലും എല്ലാം സജീവമാവാനാണ് ഹന്‍സികയുടെയും ആഗ്രഹം. ഇപ്പോള്‍ തന്നെ യൂട്യൂബിലൂടെയും മറ്റും തന്റേതായ വരുമാനം ഹന്‍സിക ഉണ്ടാക്കുന്നുണ്ട്.
ഇപ്പോഴിതാ താരപുത്രി ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. ഹോസ്പിറ്റലില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും ആണ് താരം പങ്കുവച്ചുകൊണ്ട്, എംആര്‍ഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാന്‍ ഓകെയാണ് ഗായിസ് എന്നാണ് ഹന്‍സികയുടെ പോസ്റ്റ്. എന്നാൽ എന്തു പറ്റി എന്ന ചോദ്യത്തിന് ബ്രെയിനിന് ഒരു എംആര്‍ഐ എന്നതിനപ്പുറം കൂടുതല്‍ പ്രതികരണങ്ങളൊന്നും താരപുത്രി നടത്തിയില്ല.
എന്തിനാണ് ബ്രെയിനിന് എംആര്‌ഐ, എന്തു പറ്റിയതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്.