Monday, March 17, 2025
spot_imgspot_img
HomeNewsKerala News'പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ?കുട്ടികളെയൊക്കെ താലോലിച്ചു,മാധ്യമങ്ങളില്‍ നല്ല വാര്‍ത്ത വന്നു';പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെ...

‘പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ?കുട്ടികളെയൊക്കെ താലോലിച്ചു,മാധ്യമങ്ങളില്‍ നല്ല വാര്‍ത്ത വന്നു’;പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെ സഹായം, കേരളത്തിന് അവഗണന;വയനാട് പുനരധിവാസത്തില്‍ കേന്ദ്രത്തിനെതിരെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിക്കുമ്പോള്‍ ബിജെപിക്ക് മൗനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരിക്കുകയാണ് നിയമസഭ.When the ruling party and the opposition unite against the central government in Wayanad rehabilitation

പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയപ്പോള്‍ ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.

പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി ഉടൻ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സമഗ്രവും സർവ്വതല സ്പർശിയുമായ പുനരധിവാസമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാവുന്ന രീതിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരുനില വീടുകളാണ് ഇപ്പോൾ പണിയുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം വീടുകൾ പണിയും. മേൽനോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും.

ആർക്കെങ്കിലും സഹായം ലഭിക്കാതെ പോയാൽ അതിൽ പരിശോധനകൾ നടത്താൻ സംവിധാനം ഉണ്ട്. അത് ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഏറ്റുപിടിച്ചില്ല. അത് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടമായവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. അതിന് സമയമെടുക്കും. പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

1200 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകിയെങ്കിലും പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രസഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും സർക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര സഹായം ലഭ്യമാകുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്ബത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും ഈ സഭ ഐകകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മുണ്ടക്കൈ ദുരിതബാധികര്‍ക്ക് ആവശ്യമായി സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാറിന് മുമ്ബില്‍ നല്‍കി. രണ്ടുമൂന്ന് പ്രധാനപ്പെട്ട കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്.

കേന്ദ്രസഹായം ലഭിക്കാത്തത് ഗുരുതരമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാത്തത് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. എന്തൊരു അവഗണനയാണ് നമ്മളോട് ചെയ്യുന്നത്. താല്‍ക്കാലികമായ ധനസഹായം പോലും കേരളത്തിന് നല്‍കുന്നില്ല. ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം. നമ്മള്‍ നികുതി കൊടുക്കുന്നവരല്ലേ. സംസ്ഥാനത്തിന് സഹായം കൊടുക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. സംസ്ഥാനത്തിന് ദുരന്തം ഉണ്ടാകുമ്ബോള്‍ സഹായിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്.

കേന്ദ്രത്തിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട് കത്ത് നല്‍കിയിട്ടുണ്ട് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട് എന്നിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ഇതിനപ്പുറത്തേക്ക് പോകേണ്ടതുണ്ട്. പത്ത് പതിനഞ്ച് ദിവസം തിരച്ചില്‍ നടത്തിയിട്ട് ചുരം ഇറങ്ങിപ്പോന്നാല്‍?പ്പോരെന്നും നമ്മള്‍ അത് മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനരധിവാസം കുറച്ചൂകൂടി വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാവര്‍ക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കണം. 10000 രൂപ പോലും എത്തേണ്ട കൈകളില്‍ എത്തിയിട്ടില്ല. പരിക്കേറ്റവര്‍ക്കും, വിദ്യാഭ്യാസ സഹായം വേണ്ടവര്‍ക്കും പണം ലഭിച്ചിട്ടില്ല. വ്യാപകമായി പ്രശ്‌നം പലയിടത്തുമുണ്ട്. വാടകയും തുടര്‍ചികിത്സയും കിട്ടാത്തവരുമുണ്ട്. പലയിടങ്ങളിലും ബ്യൂറോക്രാറ്റിക് മന്ദതയുണ്ട്. അത് സംവിധാനങ്ങളുടെ വീഴ്ചയായി കാണണം.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ണ്ണമായ സഹകരണം ഇതുവരെ ഉണ്ടായിട്ടുണ്ട്. വീഴ്ച കണ്ടെത്താന്‍ മൈക്രോസ്‌കോപ്പുമായി നടന്നവരല്ല ഞങ്ങള്‍. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച്‌ ഞങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്ന മനസ്സമാധാനം എങ്കിലും ദുരന്തബാധിതര്‍ക്ക് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ ആവേശം പുനഃരധിവാസത്തില്‍ കാണുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തബാധിതര്‍ വലിയ പ്രയാസം നേരിടുകയാണ്. ഇപ്പോഴും വലിയ പ്രയാസത്തിലും വേദനയിലുമാണ് അവര്‍ കഴിയുന്നത്. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

200 മില്ലീമീറ്റര്‍ മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടം മാറി. പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നിയിരുന്നു. എന്നാല്‍ 229 കോടി അടിയന്തരസഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ പോലും ലഭിച്ചില്ല. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്നാണ് വയനാട്ടുകാര്‍ ചോദിക്കുന്നത്.

ദുരിതബാധിതര്‍ കടക്കെണിയിലാണ്.വായ്പാ ബാധ്യതകളില്‍ തീരുമാനം ആയിരിട്ടില്ല. ഒട്ടും വൈകാതെ പുനഃരധിവാസം നടപ്പാക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി വരുന്നതിന് തലേന്ന് അവസാനിപ്പിച്ചതാണ് തിരച്ചില്‍. അതിനു ശേഷം ഒരുദിവസം മാത്രമാണ് തിരച്ചില്‍ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായം ലഭിക്കുന്നതിലും നിര്‍ണായകമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു സംസാരിച്ച സിപിഎം പ്രതിനിധികളും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ രൂക്ഷ വിമര്‍ശനമാണ് കെ കെ ശൈലജ ഉയര്‍ത്തിയത്. ദുരന്ത ഭൂമിയിലെത്തി പ്രധാനമന്ത്രി കുട്ടികളെ താലോലിക്കുകയും മാധ്യമങ്ങളില്‍ നല്ല വാര്‍ത്തകള്‍ വരികയും ചെയ്തു.

എന്നാല്‍ സഹായധനമായി അഞ്ച് പൈസ അനുവദിക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പിന്തുണക്കണമെന്നും നിയമസഭയില്‍ വയാനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ശൈലജ ആവശ്യപ്പെട്ടു.

”ബഹുമാന്യനായ പ്രധാനമന്ത്രി ഇവിടെ വന്നുനോക്കി. കുട്ടികളെയൊക്കെ താലോലിച്ചു, മാധ്യമങ്ങളിലൊക്കെ നല്ല വാര്‍ത്ത വന്നു. അതു കണ്ടപ്പോള്‍ നമുക്കും ഒരാശ്വാസം തോന്നി. പ്രധാനമന്ത്രി ഇത്രയും സ്‌നേഹത്തോടെ പെരുമാറുന്നു. ദുരിതാശ്വാസ ക്യാമ്ബിലൊക്കെ ഒരുപാട് സമയം അദ്ദേഹം ചെലവഴിച്ചു. പക്ഷേ നമുക്ക് എന്താണ് കിട്ടിയത്? എന്തെങ്കിലും അനുവദിച്ചോ?

അഞ്ച് പൈസ തരാന്‍ തയാറായിട്ടില്ല. 1200 കോടിയുടെ നാശനഷ്ടം ഉണ്ടാകുമ്ബോള്‍ നമ്മുടെ ഈ കൊച്ചുകേരളം അത് എങ്ങനെ പരിഹരിക്കും. 2018ല്‍ പ്രളയമുണ്ടായപ്പോഴും നമുക്ക് വലിയ നാശനഷ്ടമുണ്ടായി. ഇത്തരം അവസരങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഫെഡറല്‍ വ്യവസ്ഥയുടെ ധാര്‍മികത. കേന്ദ്രം സഹായം നല്‍കാത്തതില്‍ സഭക്ക് പുറത്തും പ്രതിഷേധിക്കണം” -കെ.കെ. ശൈലജ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇടപെട്ടെന്നും ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവര്‍ത്തനമാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തപ്പോള്‍ വളരെ പോസിറ്റീവായാണ് കേരളം അക്കാര്യം കണ്ടത്.

എന്നാല്‍ അതിനെ വിമര്‍ശിച്ച്‌ എത്രപേര്‍ വന്നു? കൊടുക്കരുതെന്ന് ആഹ്വാനം ചെയ്യുന്നത് ശരിയായ കാര്യമല്ല. ദുരന്തമുഖത്തെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാറിനെ എല്ലാവരും പിന്തുണക്കണമെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments