Friday, April 25, 2025
spot_imgspot_img
HomeNewsIndia"ഇന്ത്യയുടെ ശ്രദ്ധ ഓസ്ട്രേലിയയിൽ അല്ല സ്വന്തം പ്രകടനത്തിൽ ആയിരിക്കും, എതിരാളികളെ കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല ”...

“ഇന്ത്യയുടെ ശ്രദ്ധ ഓസ്ട്രേലിയയിൽ അല്ല സ്വന്തം പ്രകടനത്തിൽ ആയിരിക്കും, എതിരാളികളെ കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല ” രോഹിത് ശർമ്മ

ഇന്ത്യയുടെ ശ്രദ്ധ ഓസ്ട്രേലിയയിൽ അല്ല സ്വന്തം പ്രകടനത്തിൽ ആയിരിക്കും എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എതിരാളികളെ കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം, സ്വന്തം പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എട്ട് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ ഈ ലോകകപ്പിൽ ആധിപത്യം പുലർത്തുന്ന ടീം തന്നെയാണ് എന്നും രോഹിത് ശർമ്മ കരുതുന്നു.

India should not worry about the opponents, what matters is our performance- said Rohit Sharma

“ഓസ്ട്രേലിയ അവസാന എട്ട് മത്സരങ്ങളും വിജയിക്കുകയും അവർ നന്നായി കളിക്കുകയും ചെയ്തു. അതിനാൽ, ഇത് ഒരു നല്ല മത്സരമായിരിക്കും. ഫൈനൽ കളിക്കാൻ ഇരു ടീമുകളും അർഹരാണ്. ഓസ്‌ട്രേലിയയ്‌ക്ക് എന്തു ചെയ്യാനാകുമെന്നതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു,” രോഹിത് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതാണ് പ്രധാനം, ഈ ടൂർണമെന്റിൽ ഞാൻ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്, ഇപ്പോളും ഞാൻ ഇത് തന്നെ പറയും, എതിരാളിയെ കുറിച്ച് വിഷമിക്കേണ്ടതില്ല. നമുക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഒരു ടീമെന്ന നിലയിലും കളിക്കാരെന്ന നിലയിലും ഞങ്ങൾ അതാണ് ചെയ്യേണ്ടത്, ഞങ്ങൾ അതിൽ ഉറച്ചുനിൽക്കും,” അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments