സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബഷീർ ബഷി. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ബഷീറും ബഷിയും കുടുംബവും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചര്ച്ച ആയിട്ടുണ്ട്. wedding in basheer family
ഒരുപാട് പേർ ബഷീറിനെ കുടുംബത്തെ വിമർശിച്ച് എത്താറുണ്ടായിരുന്നു , എന്നാൽ സപ്പോർട്ട് ചെയ്തും നിരവധി പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷമാണ് ബഷീറും ഭാര്യമാരും പങ്കുവെച്ചത്.

മഷൂറയുടെ ഏക സഹോദരൻ മഷൂക്ക് വിവാഹിതനാകാൻ പോകുന്നതിന്റെ കാര്യങ്ങൾ മുൻപേ തന്നെ ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു പെണ്ണുകാണാൻ പോകുന്നതും പെണ്ണിന് സമ്മാനങ്ങൾ നൽകുന്നതും ഒക്കെ മുൻപത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്ന ഇവർ ഇപ്പോൾ കല്യാണ തിരക്കിലാണ്. മഷൂക്കിന്റെ വിവാഹത്തിന്.
പങ്കെടുക്കുന്നതിനോടനുബന്ധിച്ച് ബഷീറും കുടുംബവും ഇപ്പോൾ മംഗലാപുരത്താണ് ഉള്ളത്. മംഗലാപുരത്ത് എത്തിയപ്പോൾ മുതലുള്ള ഓരോ വിശേഷവും ബഷീർ തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളെ അറിയിച്ചിരുന്നു. വിവാഹത്തിനുമുമ്പുള്ള ഹൽദി ചടങ്ങിൽ സുഹാനയും മഷൂറയും കുടുംബവും എല്ലാം ഒരേ കളറുള്ള ചുരിദാർ ധരിച്ചാണ് എത്തിയിരുന്നത്.

സ്വന്തമായി ജോലിചെയ്ത് അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് കൊണ്ടാണ് മഷൂക്ക് ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിയത്. ഒരു രൂപ പോലും ബാപ്പയുടെ കയ്യിൽ നിന്ന് വാങ്ങാതെയാണ് പെണ്ണിനു വേണ്ട സാധനങ്ങൾ ഒക്കെ അവൻ വാങ്ങിയത്. എന്നും എനിക്ക് അളിയനെന്ന് ഓർക്കുമ്പോൾ അഭിമാനം മാത്രമാണ് എന്നും വിവാഹനിശ്ചയച്ചടങ്ങുകൾ പങ്കുവെച്ച് ബഷീർ മുമ്പ് പറഞ്ഞിരുന്നു.