വരാപ്പുഴ:വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം കുടുംബപ്രശ്‌നങ്ങളെന്ന് പോലീസ്. യൂട്യൂബറും അഡല്‍ട്ട് വെബ് സീരീസുകളില്‍ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അല്‍ ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.webseries actresshusband son die police family issue
ഷെരീഫും നാലു വയസുകാരന്‍ മകനും മൂന്നാഴ്ച മുമ്ബാണ് വരാപ്പുഴ മണ്ണുംതുരത്തിലുളള വാടകവീട്ടില്‍ താമസമാക്കിയത്. എന്നാല്‍, ഖദീജ ഇവരുടെ ഒപ്പമുണ്ടായിരുന്നില്ല. ആലുവയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് മരിക്കുന്നതിനുമുമ്ബ് ഭാര്യ ഖദീജയെ ഷെരീഫ് അറിയിച്ചിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്.
ഇതു വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്ബുള്ള ചിത്രങ്ങളും ഖദീജയ്ക്ക് അയച്ചുനല്‍കിയതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. ഖദീജയുടെ സുഹൃത്തിന്റെ ഫോണില്‍നിന്നും മണ്ണുംതുരുത്തിലുള്ള ഒരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചിരുന്നു. ഇങ്ങനെയാണ് പോലീസിന് വിവരം ലഭിച്ചത് .
ഷെരീഫ് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് വിളിച്ച വിവരം ഭാര്യ ഖദീജയെയും മണ്ണുംതുരുത്തിലെ അയല്‍വാസിയുടെ ഫോണിലും വിളിച്ചു പറഞ്ഞിരുന്നു. അവിടേക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അയല്‍വാസിയും പോലീസും വിവരം അറിഞ്ഞെത്തിയപ്പോഴേക്കും ഷെരീഫും മകനും മരിച്ചിരുന്നു.
മലപ്പുറം വാളാഞ്ചേരി സ്വദേശിയായ ഷെരീഫ് ആറ് വര്‍ഷം മുമ്ബാണ് ഖദീജയെ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഷെരീഫിന്റെയും മകന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ഖദീജ എത്തിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയില്‍നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056