Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsബിജെപിയുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ കേസില്ല,ഭീഷണി തുടര്‍ന്ന് സുരേഷ് ഗോപി, ...

ബിജെപിയുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങളില്‍ കേസില്ല,ഭീഷണി തുടര്‍ന്ന് സുരേഷ് ഗോപി, സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ച് പിണറായി; മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ് നല്‍കിയിട്ടും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ് നല്‍കി പ്രശ്നം വഷളാകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നം സജീവ ചര്‍ച്ചാ വിഷയമായി മാറിയിട്ടും പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സര്‍ക്കാര്‍.Waqf land issue

കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്നാ ഒറ്റ തന്ത്രം മാത്രമാണ് സര്‍ക്കാരിനുള്ളത്.തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് പുതിയതായി വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക.

എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും 19ാം തീയതി അദാലത്തില്‍ പങ്കെടുക്കുകയും വേണം. ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനിടെ മുനമ്പം ഭൂമി പ്രശ്നത്തിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍ സമര സമിതി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി.എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്ബത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നവംബര്‍ 22 ന് ഉന്നതതല യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. മുനമ്ബത്തിന്റെ കണ്ണീര്‍ തോരാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രൈസ്തവ – മുസ്ലീം ഭിന്നത ഉണ്ടാക്കുകയെന്ന സംഘപരിവാര്‍ അജണ്ട വഖഫ് ബോര്‍ഡ് വഴി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ മുസ്ലീസംഘടനകളും അവകാശവാദം ഉന്നയിക്കാത്ത ഭൂമിയിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്.

ഫറൂഖ് കോളജ് മാനേജ്‌മെന്റും മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതു പോലെ ഒരു സങ്കീര്‍ണമായ നിയമപ്രശ്‌നവും ഇതിലില്ല. വഖഫ് ഭൂമി അല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ തന്നെ ഈ പ്രശ്‌നം അവസാനിക്കും.

എന്നാല്‍ അതിനു തയാറാകാതെ പല ഭൂമിയും വഖഫ് ആണെന്നു പറയുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിണറായിയും സി.പി.എമ്മും ന്യൂനപക്ഷ വര്‍ഗീയതയെ വിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതുമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ബിജെപിയുടെ വർഗീയവത്കരണത്തിന് സിപിഎം കൂട്ടുനിൽക്കുന്നുവെന്ന് കെ.മുരളീധരൻ പറഞ്ഞു. സർവകക്ഷിയോഗം നീട്ടിവച്ചത് പ്രശ്നം വഷളാക്കുമെന്നും മറ്റൊന്നും പറയാനില്ലതുകൊണ്ടാണ് സിപിഎം കോൺഗ്രസിൽ പ്രശ്നമുണ്ടെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.

വഖഫ് കിരാത പരാമർശത്തില്‍ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയില്‍ പകർത്താൻ സുരേഷ് ഗോപിയുടെ ഗണ്‍മാൻ ശ്രമിക്കുകയും ചെയ്തു.

വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോർഡിന്റെ പേര് പറയാതെയായിരുന്നു സുരേഷ് ഗോപി വിമർശിച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങള്‍ക്ക് മുനമ്ബത്തെ സുഖിപ്പിച്ച്‌ ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ ഈ വിവാദ പ്രസംഗത്തില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐ ജനയുഗം പത്രം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്‌ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് വിമര്‍ശനം.

സുരേഷ് ഗോപിയെ മാത്രമല്ല, ശബരിമലയിലെ വാവര്‍ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് വൈകിയതേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ദ്ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments