രാജസ്ഥാൻ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാജസ്ഥാനിൽ അവസാനിചത്തോടെ സംസ്ഥാനത്തെ 70.35% പോളിങ് രേഖപ്പെടുത്തി. കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും പ്രതീക്ഷ പ്രകടിപ്പിച്ചു.Voting for assembly elections in Rajasthan has ended
രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയായിരുന്നു തിരഞ്ഞെടുപ്പ്. ആറ് മണിവരെ പോളിങ്ങ് ബൂത്തിൽ എത്തിയവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകിയിരുന്നു. സർദാർപുര മണ്ഡലത്തിൽ ആണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കുടുംബസമേതം വോട്ടു ചെയ്യാനെത്തിയത്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ജയ്പൂർ മണ്ഡലത്തിലും വോട്ടുരേഖപ്പെടുത്തി. കോട്ടയിലാണ് ലോക്സഭാ സ്പീക്കർ ഓം ബിർള വോട്ട് രേഖപ്പെടുത്തിയത്. ജനപ്രതിനിധികളോടുള്ള അസംതൃപ്തി മൂലം പലവാല ജാതൻ ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാവിലെ മുതൽ ഗ്രാമത്തിൽ നിന്ന് ആരും വോട്ടു ചെയ്യാൻ എത്തിയില്ല അതിനാൽ 155-ാം നമ്പർ പോളിങ്ങ്ബൂത്ത് രാവിലെ മുതൽ പൂർണ്ണമായും വിജനമായിരുന്നു. പലവാല ജാതനെ തുംഗയുമായി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ബഹിഷ്കരണം.കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളും ഈ ഗ്രാമവാസികൾ ബഹിഷ്കരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരുന്നത്. 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിരു.183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.