Monday, December 9, 2024
spot_imgspot_imgspot_img
HomeNewsതന്റെ യാത്രയിലുടനീളം ഈ ദൃശ്യങ്ങള്‍ എന്നെ കൂടുതൽ ആവേശഭരിതനാക്കി : വിമാനത്തില്‍ നിന്നും പകര്‍ത്തിയ അഗ്നിപര്‍വ്വത...

തന്റെ യാത്രയിലുടനീളം ഈ ദൃശ്യങ്ങള്‍ എന്നെ കൂടുതൽ ആവേശഭരിതനാക്കി : വിമാനത്തില്‍ നിന്നും പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യം കണ്ടത് 64 ലക്ഷം പേര്‍

അഗ്നിപര്‍വ്വത സ്ഫോടനങ്ങളെ ഭയക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ അത് കാണുമ്പോൾ തന്നെ പേടി ആകുമെങ്കിലും അതിന്‍റെ കാഴ്ച എന്നും മനുഷ്യരെ ആകര്‍ഷിച്ചിട്ടേയുള്ളൂ. ചുവപ്പും മഞ്ഞയും കലര്‍ന്ന് തീജ്വാലകള്‍ ലാവയോടൊപ്പം ഉയര്‍ന്ന് പൊങ്ങുന്നത് ദൂരെനിന്നുള്ള ആരുടെയും കാഴ്ചയെ ആകര്‍ഷിക്കുന്നു എന്ന് വേണം പറയാൻ. ഇപ്പോഴിതാ വിമാനത്തില്‍ നിന്നും ഒരു യാത്രികൻ കണ്ട അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യങ്ങള്‍ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.volcano eruption video shoot from flight

ഐസ്ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിൽ നവംബർ 20 നുണ്ടായ അഗ്നിപർവ്വത സ്ഫോടന ദൃശ്യങ്ങളായിരുന്നു അത്. മുകളില്‍ നിന്നും പകര്‍ത്തിയ സജീവമായ അഗ്നിപര്‍വ്വതത്തിന്‍റെ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 800 വർഷത്തെ നിഷ്ക്രിയാവസ്ഥയ്ക്ക് പിന്നാലെ, ഐസ്ലാൻഡിലെ റെയ്ക്ജാനെസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതങ്ങള്‍ 2021 -ലാണ് വീണ്ടും സജീവമായത്. 2023 ഡിസംബറിന് ശേഷം ഈ മേഖലയില്‍ സംഭവിക്കുന്ന ഏഴാമത്തെ അഗ്നിപര്‍വ്വത സ്ഫോടമായിരുന്നു അത്.

നവംബർ 21 -ന് 22 കാരനായ ടൂറിസ്റ്റ് കെയ്ലി പാറ്റർ പകർത്തിയ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഐസ്ലാൻഡിക് ദ്വീപിൽ അവധിക്കാലം ചെലവഴിക്കാൻ പോവുകയായിരുന്ന പാറ്റർ തന്‍റെ സീറ്റിലെ ജനാലയിലൂടെയാണ് അഗ്നിപര്‍വ്വതത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ” തന്റെ യാത്രയിലുടനീളം ഈ ദൃശ്യങ്ങള്‍ എന്നെ കൂടുതൽ ആവേശഭരിതനാക്കി. ഞങ്ങൾ നോർത്തേൺ ലൈറ്റ്സ് കണ്ടിട്ടുണ്ട്. നിലവിൽ തിമിംഗലത്തെ കാണാൻ ഒരു ബോട്ടിൽ യാത്ര ചെയ്യുന്നു. അതിനാൽ ഞാൻ വളരെ സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങും”, പറ്റാർ പിന്നീട് ബിബിസിക്ക് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments