Saturday, May 17, 2025
spot_imgspot_img
HomeNewsSportsഈഡനില്‍ ചരിത്രനേട്ടം സ്വന്തമാക്കി കൊഹ്ലി, ജന്മ ദിനത്തില്‍ സെഞ്ച്വറി നേടി സച്ചിന്റെ റെക്കാഡിനൊപ്പം

ഈഡനില്‍ ചരിത്രനേട്ടം സ്വന്തമാക്കി കൊഹ്ലി, ജന്മ ദിനത്തില്‍ സെഞ്ച്വറി നേടി സച്ചിന്റെ റെക്കാഡിനൊപ്പം

കൊല്‍ക്കത്ത: ഒടുവില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ആ കൂറ്റൻ റെക്കോഡിനൊപ്പമെത്തി സൂപ്പര്‍ താരം വിരാട് കോലി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം കോലിയെത്തി.

ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 49-ാം ഏകദിന സെഞ്ച്വറി നേടിയാണ് കൊഹ്‌ലി സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയത്.

കൊഹ്ലിയുടെ 35ാം പിറന്നാള്‍ ദിനമായ ഇന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 290 ഏകദിന മത്സരങ്ങളില്‍ നവിന്നാണ് കൊഹ്‌ലി 49 സെഞ്ച്വറി നേടിയത്. അതേസമയം 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്റെ 49 സെഞ്ച്വറികള്‍ പിറന്നത്.

പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കൊഹ്‌ലി 119 പന്തില്‍ 10 ബൗണ്ടറികളോടെയാണ് സെഞ്ച്വറി പൂര്‍്തതിയാക്കിയത്. റബാഡ എറിഞ്ഞ 49ാം ഓവറിലായിരുന്നു സെഞ്ച്വറി നേട്ടം. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ബംഗ്ലാാദേശിനെതിരെ 97 പന്തില്‍ പുറത്താകാതെ 103 റണ്‍സ് നേടിയിരുന്നു. പുറത്താകാതെ 101 റണ്‍സ് നേടിയ കൊഹ്ലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 326 റണ്‍സ് നേടി.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതോടെ കൊഹ്‌ലി 79 സെഞ്ച്വറികള്‍ നേടി. ടെസ്റ്റില്‍ 29 സെഞ്ച്വറിയും ട്വന്റി 20യില്‍ ഒറു സെഞ്ച്വറിയുമാണ് കൊഹ്‌ലിക്കുള്ളത്. 100 സെഞ്ച്വറികളുമായി സച്ചിൻ മാത്രമാണ് കൊഹ്‌ലിക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റില്‍ 51 സെഞ്ച്വറികളുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments