കല്യാണ ആലോചന വന്നത് ബ്രോക്കർ വഴി, ഷീ ഈസ് പെർഫക്ട്, നവ്യയെക്കുറിച്ച് ഭർത്താവും കുടുംബവുംപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. viral words about navya
അതിനിടെ വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ അതിശക്തമായി ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഗംഭീര പ്രകടനമായിരുന്നു നവ്യ ആ സിനിമയിൽ കാഴ്ചവച്ചത്. പ്രേക്ഷകരുടെ കൈയടികൾ നേരിടുകയും ചെയ്തു.
ബിസിനസ്സുകാരനായ ഭർത്താവ് സന്തോഷ് മേനോൻ നവ്യയുടെ ചിത്രങ്ങളിൽ പ്രത്യക്ഷപെടാത്തത് നവ്യക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ പൊല്ലാപ്പ് സൃഷ്‌ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, നവ്യയെ കുറിച്ച് സന്തോഷും കുടുംബവും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. വിവാഹശേഷം നവ്യ അഭിനയിച്ച സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിന്റെ സമയത്ത് നൽകിയ അഭിമുഖമാണിത്.
‘ഒരുപാട് സന്തോഷം ഉണ്ട്, നവ്യയെ തിരിച്ചു മലയാള സിനിമയിൽ എത്തിച്ചതിന് എന്ന് പൂർണിമ പറയുമ്പോൾ അതിനു മറുപടി നൽകുകയാണ് നവ്യയുടെ ഭർത്താവ് സന്തോഷ്. ‘എന്തുകൊണ്ടാണ് നവ്യയെ പോലെ ഒരു വ്യക്തിയെ അഭിനയിക്കാൻ വിടാത്തത് എന്ന് പലരും എന്നോട്ചോദിച്ചിരുന്നു. അപ്പോൾ ഞാൻ അഭിനയിക്കാനുള്ള സാഹചര്യം വരുമ്പോൾ അഭിനയിക്കും എന്നാണ്. ഞാനും കഥ കേട്ടിരുന്നു, കഥ ഇഷ്ടം ആയപ്പോഴാണ് രണ്ടാംവരവിന് വന്നത്.

കുഞ്ഞിന്റെ കാര്യം നോക്കാൻ ആന്റിയുണ്ട്. ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്ന് ആന്റിയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു എന്നും സന്തോഷ് പറയുന്നുണ്ട്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണെങ്കിലും ‘ഷി ഈസ് പെർഫെക്ട്’.
ആദ്യം പാചകം പോലുള്ള കാര്യങ്ങളിൽ നവ്യക്ക് പ്രശ്നമുണ്ടായിരുന്നു. എന്നാൽ അതെല്ലാം നവ്യ മറികടന്നു. ഇപ്പോൾ ആര് വന്നാലും വീട്ടിലേക്ക് ക്ഷണിക്കും. കാരണം നല്ല രുചികരമായ ഭക്ഷണം വീട്ടിൽ നിന്നും കഴിക്കാം. പുള്ളികാരിക്ക് എല്ലാം മാനേജ് ചെയ്യാൻ ആകും.

സന്തോഷിന്റെ അമ്മയും നവ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മോളെ എനിക്ക് കല്യാണത്തിന് മുൻപ് തന്നെ അറിയാമായിരുന്നു. മോളുടെ ഡാൻസ് പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് മോളുടെ ആലോചന വന്നപ്പോൾ ഇഷ്ടപെട്ടതും കാണാൻ വേണ്ടി വന്നതും. ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു. ആദ്യം കണ്ട അന്ന് മുതൽ ഇന്ന് വരെ മോളുടെ പെരുമാറ്റം ഒരേ പോലെയാണ് എന്നും അമ്മ പറയുന്നുണ്ട്.