Tuesday, July 8, 2025
spot_imgspot_img
HomeViralചൂരൽ കൊണ്ട് ചന്തിക്ക് അടിച്ച് പ്രിൻസിപ്പൽ, അടി കൊണ്ട് പുളയുന്ന കുട്ടികള്‍; വൈറൽ ആയി റീയൂണിയന്‍...

ചൂരൽ കൊണ്ട് ചന്തിക്ക് അടിച്ച് പ്രിൻസിപ്പൽ, അടി കൊണ്ട് പുളയുന്ന കുട്ടികള്‍; വൈറൽ ആയി റീയൂണിയന്‍ വീഡിയോ

നമ്മൾക്കെല്ലാർക്കും സ്കൂള്‍ കാലഘട്ടങ്ങളിൽ ഉണ്ടായ ചില അനുഭവങ്ങള്‍ ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും പിൽകാലത്ത് അതെല്ലാം ഓർമ്മകളായി തീരൂമ്പോള്‍ ഏറെ സുഖകരമായ മറ്റൊന്നായി നമ്മള്‍ക്കനുഭവപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഓർമ്മകൾ വീണ്ടെടുക്കാനായി പലരും പൂർവ വിദ്യാർത്ഥി സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കെട്ടിടത്തിന് പുറത്തുള്ള ഒരു സ്റ്റെയർകേസില്‍ പുരോഹിത വേഷം ധരിച്ച ഒരാള്‍ വടിയുമായി നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന്‍റെ അടുത്തേക്ക് പ്രായം ചെന്ന എന്നാല്‍ വെള്ള പാന്‍റും വെള്ള ഷർട്ടും ധരിച്ച ചിലർ വന്ന് വളരെ ഭവ്യതയോടെ നില്‍ക്കുന്നു. അവര്‍ക്ക് ഓരോരുത്തർക്കും ചൂരല്‍ വച്ച് ചന്തിക്ക് നല്ല അടി വച്ച് കൊടുക്കുകയാണ് അദ്ദേഹം. അടി കിട്ടിയവരെല്ലാം തന്നെ അടിയും കൊണ്ട് ഓടുന്നതും കാണാം.

കൃഷ്ണ എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട ഇങ്ങനെ എഴുതി, ‘ഒരു സ്കൂളിലെ പഴയ വിദ്യാർത്ഥികളുടെ വിചിത്രമായ ഒത്തുചേരൽ ഇതാ. കളക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഭിഭാഷകർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വ്യവസായികൾ, സ്‌കൂൾ ഉടമകൾ എന്നിവരെല്ലാമുണ്ട്. അവർക്കെല്ലാം ഒരു ആഗ്രഹമുണ്ട്…. അവരെ ഓർമ്മിപ്പിക്കാൻ പ്രിൻസിപ്പൽ ചൂരൽ കൊണ്ട് അടിക്കണം. കാരണം.. പ്രിൻസിപ്പലിന്‍റെ കൈയിൽ നിന്ന് ലഭിച്ച “ചൂരൽ അനുഗ്രഹ”ത്തിന്‍റെ ഫലമായി അവർ ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിയെന്ന് അവർ വിശ്വസിക്കുന്നു.’

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.അതേസമയം ഏത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു അവരെല്ലവരും എന്നത് വ്യക്തമല്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments