കഴിഞ്ഞ കുറച്ച നാളുകളായി വിവാദനായകനാണ് ബാല. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അമൃതയുമായുള്ള ഡിവോഴ്‌സും കോകിലയുമായുള്ള വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്.
അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോഴിതാ ബാല ശരിക്കും ആരെയാണ് വിവാഹം കഴിച്ചതെന്ന് തിരക്കുകയാണ് സോഷ്യൽ മീഡിയ. ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇതിന് കാരണം. ബാലയും അമൃതയും വിവാഹം കഴിച്ച നാളുകളിൽ ഒരു കൊച്ചുകുട്ടിയെ ചേർത്ത് നിർത്തി എടുത്ത ഫോട്ടോയാണ് വൈറലാകുന്നത്. ഈ വീഡിയോയിലുള്ള കുട്ടി കോകിലയാണെന്നാണ് പലരും കണ്ടു പിടിച്ചിരിക്കുന്നത്. ശരിക്കും ഈ കുട്ടിക്ക് കോകിലയുമായി നല്ല മുഖസാദൃശ്യവും ഉണ്ട്.
ഇതോടെ ശരിക്കും കോകില ആരാണ് എന്താണ് കോകിലയുടെ പ്രായം എന്ന് തുടങ്ങിയ സംശയങ്ങളും പലരും ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്.
അതേസമയം ബാലയുടെ വീട്ടിലുണ്ടായിരുന്ന വേലക്കാരിയുടെ മകളാണെന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായാണ് താരം രംഗത്തെത്തി. വീഡിയോ പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബാല പറഞ്ഞു.
” കോകില ഒരുപാട് വിഷമത്തിലാണ്. ഇന്ന് എന്റെ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. ഇത് എന്റെ ഭാര്യയെ അധിക്ഷേപിച്ചവർക്കുള്ള മുന്നറിയിപ്പാണ്. മറ്റുള്ളവരുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഇത് പറഞ്ഞവന്റെ ഭാര്യയെ ഞാൻ എന്താണ് വിളിക്കേണ്ടത്? മറ്റുള്ളവരുടെ ഭാര്യയെ നിങ്ങൾ എന്ത് വേണമെങ്കിലും വിളിക്കും. കാരണം അതാണ് നിങ്ങളുടെ സംസ്‌കാരം.
കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. അദ്ദേഹം രാഷ്‌ട്രീയത്തിൽ വലിയ ആളാണ്. പൊലീസിൽ പരാതിപ്പെടേണ്ട കാര്യങ്ങൾ അദ്ദേഹം നോക്കിക്കോളാമെന്ന് പറഞ്ഞു. ഇത് തുടങ്ങിവച്ചത് ഞാൻ അല്ല. തുടങ്ങിവച്ചതാരാണോ അയാൾ മാപ്പ് പറയണം. ഒരാളുടെയും കുടുംബത്തിൽ കയറികളിക്കരുത്.”- ബാല പറഞ്ഞു.
വൈക്കത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭാര്യയും താനും നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ പലർക്കും പിടിക്കുന്നില്ല. ഇതിന്റെ വൈരാഗ്യമാണ് ഇത്തരത്തിൽ ഓരോന്ന് വിളിച്ച് പറയാൻ പ്രേരിപ്പിക്കുന്നതെന്നും ബാല വ്യക്തമാക്കി.