കഴിഞ്ഞ കുറച്ച് മാസങ്ങളായി ബ്രസീലിയൻ മോഡലും നടനുമായ ആർതർ ഒ ഉർസോ അന്താരാഷ്ട്ര തലത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ബഹുഭാര്യത്വമാണ് ഇതിന് പ്രധാന കാരണം. ഇയാൾക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ട്. ഇയാൾക്ക് നിരവധി ഭര്യമാരുമായി ഒരുമിച്ച് ഒരു കുടുംബമായി താമസിക്കാൻ ആണ് ഇയാൾക്ക് താൽപര്യം. ഒരു ഭാര്യ ഉള്ളപ്പോൾ വേറെ 8 സ്ത്രീകളോടൊപ്പം താമസം തുടങ്ങി ഇപ്പൊൾ ഇയാൾക്ക് ആകെ 9 ഭര്യമാരുണ്ട്.

ഇതിനിടെ ആർതറിന്റെ ഒരു ഭാര്യ വിവാഹ മോചിതയാവുകയാണെന്നാണ് പുതിയ വാർത്ത. ഒമ്പത് പേരിൽ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. അഗതക്ക് പകരം രണ്ട് യുവതികളെ കൂടി വിവാഹം കഴിച്ച് ഭാര്യമാരുടെ എണ്ണം പത്താക്കും എന്നായിരുന്നു ആർതർ പിന്നീട് വെളിപ്പെടുത്തിയത്. എങ്ങനെയാണ് ഇത്രയും ഭാര്യമാരെ മാനേജ് ചെയ്യുന്നത് എന്ന ചോദ്യമാണ് അപ്പോഴും ജനങ്ങൾ ഉയർത്തിയത്. ഇപ്പോഴിതാ ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ താൻ എങ്ങനെയാണ് ഒമ്പത് ഭാര്യമാരുമായി ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ആർതർ.
തുടക്കത്തിൽ ഒൻപത് പേരെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്ന് തനിക്ക് വ്യക്തതയില്ലായിരുന്നെന്നും ചില അവസരങ്ങളിൽ മൂന്നും നാലും പേരുമായി ഒരേസമയം ബന്ധപ്പെട്ടിരുന്നതായും ആർതർ വ്യക്തമാക്കി. എന്നാൽ ഈ സംവിധാനം ഭാര്യമാരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ തുടങ്ങിയതായി മനസിലായപ്പോൾ ഓരോരുത്തരുമായി പ്രത്യേകം സമയങ്ങളിൽ ബന്ധപ്പെടാൻ ആരംഭിച്ചതായി ആർതർ പറയുന്നു.

എന്നാൽ ടൈംടേബിൾ പ്രകാരം ബന്ധപ്പെടാൻ ശ്രമിച്ചത് അത്ര സുഖകരമായിരുന്നില്ലെന്നും ആർതർ വ്യക്തമാക്കുന്നു. ലൈംഗിക സുഖം ഇത്തരം അവസരങ്ങളിൽ ലഭിച്ചിരുന്നില്ലെന്നും ടൈം ടേബിളിൽ ഉള്ളത് കൊണ്ട് മാത്രം ബന്ധപ്പെടുകയായിരുന്നെന്നും ആർതർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചിലപ്പോൾ ബന്ധപ്പെടുന്ന ഭാര്യ അല്ലാതെ മറ്റൊരു ഭാര്യയായിരിക്കും ചിലപ്പോൾ തന്റെ മനസിലെന്നും ആർതർ പറഞ്ഞു.
ടൈം ടേബിൾ സംവിധാനം പരാജയമാണെന്ന് മനസിലായതോടെ അത്തരം രീതികൾ നിർത്തിയെന്നും പിന്നീട് മനസിനിണങ്ങുന്നത് പോലെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ആരംഭിച്ചെന്നും ആർതർ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് ആർതർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒൻപത് ഭാര്യമാരെ വിവാഹം ചെയ്ത കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിൽ അതിലൊരു ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടെന്നും ആർതർ വ്യക്തമാക്കി. എന്നാൽ പിരിഞ്ഞു പോകുന്ന ഒരു ഭാര്യയ്ക്കു പകരം രണ്ട് പേരെ വിവാഹം ചെയ്ത് പത്ത് ഭാര്യമാരുമായി ജീവിതം തുടരാനാണ് തന്റെ തീരുമാനമെന്നും ആർതർ പ്രഖ്യാപിച്ചിരുന്നു.