ചൈന: പണം തട്ടുന്നതിനായി വിവാഹം കഴിയ്ക്കുന്ന പല പയ്യന്മാരുടെ വാര്‍ത്തകളും നമ്മള്‍ കെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പണം തട്ടിയെടുക്കാൻ ഒരേ സമയം മൂന്ന് പുരുഷന്മാരെ വിവാഹം കഴിച്ച ഒരു യുവതിയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചൈനയിലാണ് പണം തട്ടാനായി ഒരു 35 കാരി ഇതേ തന്ത്രം ഉപയോഗിച്ചത്.
കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഷൗ എന്ന 35 കാരിയായ സ്ത്രീയാണ് മൂന്ന് പുരുഷന്മാരിൽ നിന്ന് ഇത്തരത്തില്‍ വ്യജ വിവാഹം കഴിച്ച് പണം തട്ടിയെടുത്തത്. ഷൗ മൂന്നുപേരെയും വിവാഹം കഴിക്കുകയും അവരോടൊപ്പം അല്പ കാലം ജീവിക്കുകയും ചെയ്തു. ഇവരെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അവര്‍ നേരത്തെ വിവാഹിതയാണെന്നും ആ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് കണ്ടെത്തി. ഭര്‍ത്താവ് ജോലിക്കായി പോയിരുന്നെന്നും അദ്ദേഹത്തിന് തന്നോടൊപ്പം ജീവിക്കാന്‍ സമയം ലഭിച്ചിരുന്നില്ലെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മൂന്ന് യുവാക്കളുമായി ഒരേ സമയം ഡേറ്റിംഗ് ആരംഭിച്ചായിരുന്നു ഇതിന് ഷൗ പരിഹാരം കണ്ടത്. പിന്നീട് പല കാലങ്ങളില്‍ ഷൗ ഇവരെ മൂന്ന് പേരെയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായി. മൂന്ന് പേരോടുമൊപ്പം പല സമയങ്ങളിലായി ജീവിക്കാനും അവള്‍ സമയം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ ഈ മൂന്ന് യുവാക്കളെയും ഔദ്ധ്യോഗികമായി വിവാഹം കഴിക്കാന്‍ ഷൗ തയ്യാറായിരുന്നില്ല. അതിന് കാരണമായി ഷൗ മൂന്ന് പേരോടും പറഞ്ഞ്. തന്‍റെ ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞിട്ടില്ലെന്നായിരുന്നു.
തന്‍റെ വീട് സര്‍ക്കാര്‍ പദ്ധതിക്കായി പൊളിച്ചെന്നും അതിന്‍റെ നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നും എന്നാല്‍ വിവാഹിതയാണെന്ന് അറിഞ്ഞാല്‍ ആ പണം ലഭിക്കില്ലെന്നും അവള്‍ മൂന്ന് പേരെയും വിശ്വസിപ്പിച്ചു. പലപ്പോഴായി മൂന്ന് യുവാക്കളുടെ മുന്നിലും ബന്ധുക്കളെന്ന വ്യാജേന ഷൗ പ്രാദേശികരായ അഭിനേതാക്കളെ പണം നല്‍കി അവതരിപ്പിച്ചെന്നും പോലീസ് പറയുന്നു.
ഇതിനിടെ മൂന്ന് പേരില്‍ നിന്നായി ഷൗ 80 ലക്ഷത്തോളം രൂപയും തട്ടിയെന്നും ജിയാങ്‌സു പ്രവിശ്യാ പോലീസ് പറയുന്നു.