പ്രണയത്തിനു കണ്ണും മൂക്കും ഇല്ല ഏന് പലപ്പോഴും പറയാറുണ്ട്. സൗദര്യമോ പ്രായമോ രൂപമോ ഒന്നും തന്നെ പലരും നോക്കാറില്ല എന്നതാണ് സത്യം.viral love story
പലപ്പോഴും നാം കേൾക്കുന്ന കഥകൾ നമ്മുക്ക് തന്നെ വിശ്വസിക്കാൻ സാധിക്കില്ല എന്നതാണ് സത്യം. മരങ്ങളെയും നായ്ക്കളെയും പാവകളെയും വരെ വിവാഹം കഴിക്കുന്ന വാർത്തകൾ ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ഒരു റൈസ് കുക്കറിനെ വിവാഹം കഴിച്ച ആളുടെ വാർത്ത പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹം കഴിച്ചതിന് പിന്നാലെ വിവാഹമോചനവും നേടിയിരുന്നു. ഇന്തോനേഷ്യക്കാരനായ ഖോയ്‌റുള്‍ അനം ആണ് താരം.
ഏതാനും വർഷങ്ങള്‍ക്ക് മുൻപാണ് ഏറെ വിചിത്രമായ ഒരു പ്രണയകഥയുമായി ഖോയ്‌റുള്‍ അനം എന്ന യുവാവ് മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ഇടം പിടിച്ചത്. ഖോയിറുല്‍ തന്‍റെ ജീവിത പങ്കാളിയാക്കാൻ ആഗ്രഹിച്ചത് ഒരു റൈസ് കുക്കറിനെയായിരുന്നു.
പ്രണയിക്കുക മാത്രമല്ല ആ റൈസ് കുക്കറിനെ തന്‍റെ ജീവിതപങ്കാളിയാക്കാനും അയാള്‍ തീരുമാനിച്ചു. വളരെ ആഘോഷമായി തന്നെ പരമ്ബരാഗത രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളോടെ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇയാള്‍ റൈസ് കുക്കറുമായുള്ള തന്‍റെ വിവാഹവും നടത്തിയത്.
കൂടാതെ വിവാഹ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തു. വിവാഹ ദിനത്തില്‍ പ്രചരിച്ച ഫോട്ടോകളില്‍ പരമ്ബരാഗത വെള്ള വസ്ത്രം ധരിച്ച് വരനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഖോയിറുലിനെയും അർദ്ധസുതാര്യമായ വെളുത്ത മൂടുപടം കൊണ്ട് അലങ്കരിച്ച കുക്കറിനെയും കാണാം.
2021 -ല്‍ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കുക്കറുമൊത്തുള്ള തന്‍റെ വിവാഹ ചിത്രം പങ്കുവച്ച ഖോയ്‌റുള്‍ അനം വിവാഹത്തിലേക്ക് തന്നെ എത്തിച്ച കാരണവും വ്യക്തമാക്കിയിരുന്നു. അതില്‍ കുക്കറിന്‍റെ ഏറ്റവും വലിയ സവിശേഷതകളായി പറഞ്ഞിരുന്നത് അനുസരണയുള്ളത് എന്നായിരുന്നു. കൂടാതെ നീയില്ലാതെ എന്‍റെ ചോറ് പാകമാകുന്നില്ലെന്നും ഖോയ്‌റുള്‍ എഴുതി.
എന്നാല്‍, വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, റൈസ് കുക്കറിന് അരി പാകം ചെയ്യാൻ മാത്രമേ കഴിയൂ എന്നതിനാല്‍ വിവാഹ മോചനം നേടിയതായി ഖോയ്‌റുള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.