ഡൽഹി: ഇന്ത്യ ഗേറ്റിനു മുന്നിലെ യുവതിയുടെ ടവൽ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അന്താരാഷ്ട്ര പുരുഷ ദിനത്തിൽ ആയിരുന്നു യുവതിയുടെ ടവ്വൽ നൃത്തം. കൊൽക്കത്തയിലെ മോഡലായ സന്നിധിയും ഇത്രയാണ് ആളുകൾക്ക് മുൻപിൽ വെളുത്ത ടവ്വൽ ധരിച്ച് നൃത്തം ചെയ്തത്.viral dance video of model in front of india gate
വീഡിയോ മണിക്കൂറുകൾക്കുള്ളിൽ 2 ലക്ഷത്തിലധികം കാഴ്‌ചകൾ നേടി. പുരുഷദിനാശംസകൾ എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ്, ദുർഗാ പൂജ പന്തലിൽ രണ്ട് സ്ത്രീകൾക്കൊപ്പമുള്ള ഇവരുടെ ചിത്രവും വിവാദമായിരുന്നു.
ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചാണ് ഇവർ ടവൽ നൃത്തമൊരുക്കിയത്. അതേസമയം വീഡിയോ കണ്ട ഒട്ടുമിക്കവരും സന്നതിയുടെ ടവൽ ഡാൻസിനെ വിമർശിച്ചു. പൊതുസ്ഥലത്ത് അശ്ലീല നൃത്തം ചെയ്തതിന് അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.