രാകുൽ പ്രീത് സിങ് വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലേയും തെന്നിന്ത്യൻ സിനിമയിലേയും ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്. ഇപ്പോഴിതാ ട്വിറ്ററിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ രാകുൽ പ്രീത് കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആകുന്നത്.
കമന്റ് എഴുതിയ ആൾക്ക് കിടിലോൽക്കിടിലം മറുപടി ആണ് താരം നൽകിയത് എങ്കിലും അതു കുറച്ച് കൂടിപ്പോയെന്നാണ് ഇപ്പോൾ ഒരുകൂട്ടം ആൾക്കാരുടെ പക്ഷം.

കുറച്ചു നാൾക്ക് മുൻപ് അല്പം ഇറക്കം കുറഞ്ഞ രീതിയിലുള്ള ജീൻസിന്റെ ഒരു ഷോർട്സും ജീൻസ് ഷർട്ടുമണിഞ്ഞു തന്റെ കാറിൽ നിന്ന് ഇറങ്ങി വരുന്ന ചിത്രം രാകുൽ തന്റെ ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു.
അതിൽ ഒരു ചിത്രം കണ്ടാൽ താരം പാന്റ് ഇട്ടിട്ടില്ല എന്ന് തോന്നുന്ന തരത്തിലുള്ളത് എടുത്തു റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഭഗത് എന്നൊരാൾ അവൾ; കാറിലെ സെഷൻ കഴിഞ്ഞിട്ട് പാന്റ് ഇടാൻ മറന്നപ്പോൾ എന്ന രീതിയിൽ പോസ്റ്റ് ചെയ്തത്. അതിന്റെ തൊട്ടു താഴെയാണ് കട്ടക്കലിപ്പിൽ താരത്തിന്റെ മറുപിടി എത്തിയത്. കടുത്ത ഭാഷയിലാണ് രക്‌ലിൻറെ മറുപിടി.

‘കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,’ രാകുൽ പ്രീത് തുറന്നടിച്ചു.