പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.Vinesh Phogat Disqualified
വിനേഷിന് ഒളിമ്ബിക്സ് മെഡല്‍ നഷ്ടമാകും.
വനിതകളുടെ ഗുസ്തിയിലെ 50 കിലോ വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. ഇന്നലെ സെമി ഫൈനലില്‍ ക്യൂബയുടെ യൂസ്‌നെയില്‍സ് ഗുസ്‌മാനെ 5-0ത്തിന് തോല്‍പ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഇന്ന് രാത്രി പന്ത്രണ്ടേമുക്കാലിനാണ് വിനേഷിന്റെ ഫൈനല്‍. തുടർന്ന് ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ല. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. പാരിസ് ഒളിംപിക്സിൽ ഉജ്വല പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ ഇടംപിടിച്ചത്.