തൊടുപുഴ:ലോക തപാൽ ദിനത്തിൽ കുമാരമംഗലം വില്ലേജ് ഇൻറർനാഷണൽ സ്കൂൾ ജൂനിയർ വിദ്യാർത്ഥികൾ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി.അന്യമായി കൊണ്ടിരിക്കുന്ന കത്തിടപാടുകളും സ്റ്റാമ്പുകളും പോസ്റ്റ് കവറുകളും എല്ലാം കുട്ടികൾക്ക്നവ്യാനുഭവങ്ങളായി.
യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെ പഠനം സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സന്ദർശനം കുട്ടികളെപുതിയൊരു അറിവിന്റെ ലോകത്തെത്തിക്കുകയുംഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവകാഴ്ചയായി കുട്ടികൾക്ക് ഈ ദിനം മാറിയതായും വൈസ് പ്രിൻസിപ്പൽ ശ്രീമതി ജിമ്മി ജോസഫ് പറഞ്ഞു