Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsനാട്ടുപൂക്കളാൽ പൂക്കളമൊരുക്കി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ

നാട്ടുപൂക്കളാൽ പൂക്കളമൊരുക്കി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ

തൊടുപുഴ : പുതിയ തലമുറക്ക് പരിചിതമല്ലാത്ത നാട്ടുപൂക്കളുടെ പ്രദർശനം ഒരുക്കി ദി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ. കളമൊഴിഞ്ഞ നാട്ടുപൂക്കൾ എന്ന് പേരിട്ട ഈ പൂക്കളുടെ പ്രദർശനം കുട്ടികൾക്ക് പുതിയൊരു അനുഭവമായി. ഓണക്കാലം എത്തിക്കഴിഞ്ഞാൽ പൂക്കൾ തേടി കാടും മേടും അലഞ്ഞു നടന്ന കുട്ടിക്കാലം നമുക്കെല്ലാവർക്കും ഉണ്ടാകും.

എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ആ ഭാഗ്യം ഉണ്ടായിട്ടുണ്ടോ? ഉണ്ടങ്കിൽ തന്നെ നമ്മുടെ നാട്ടിൽ സുലഭമായിരുന്ന പൂക്കൾ ഇന്ന് അപൂർവ്വങ്ങളിൽ അപൂർവമായി മാറിയിരിക്കുന്നു. പുതിയ തലമുറക്ക് അത്തരം പൂക്കൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

തുമ്പ, മൂക്കൂറ്റി, അത്തപ്പൂവ്, അരിമുല്ലപ്പൂവ്, കാക്കപ്പൂവ്, കോളാമ്പി, ചെണ്ടുമല്ലി, ചെത്തി, ചെമ്പരത്തി, തുടങ്ങി ഇരുപതിൽ പരം വ്യത്യസ്തമായ പൂക്കൾ സ്കൂളിൽ പ്രദർശിപ്പിച്ചു.

അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പൂക്കൾ മാത്രം കണ്ടു വളർന്ന ഇന്നത്തെ തലമുറക്ക് നമുക്കുണ്ടായ ആ പൂക്കാലത്തിന്റെ ഓർമ്മകളും നാട്ടറിവുകളും സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സക്കറിയാസ് ജേക്കബ്‌ കുട്ടികൾക്കായി വിശദീകരിച്ചു. അധ്യാപകരും കുട്ടികളും ചേർന്നാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments