മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്)ടൂർണമെന്റിൽ വെള്ളി മെഡൽ (ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്.
2023 നവംബർ 5-മുതൽ 10 വരെ ഡെറാഡൂണിൽ,ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് സ്‌കൂളിൽ (Social Baluni Public School, Dehradun Uttarakhand)ദേശീയ മത്സരങ്ങളിൽ കളിക്കാനുള്ള യോഗ്യത പവിത്രയ്ക്ക് ലഭിച്ചു.
അമ്പെയ്ത്ത് പരിശീലകൻ ശ്രീ. വിഷ്ണുരാജ് ഇ ആർ, പവിത്രയുടെ അമ്മയും ടീം മാനേജരുമായ ശ്രീമതി ദീപമോൾ സുഗിഷ് എന്നിവർ ഈ മഹത്തായ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. പവിത്രയുടെ നേട്ടത്തിൽ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി ആദരിച്ചു.