മേക്ക് അപ് ആർട്ടിസ്റ് വികസിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. വെഡ്ഡിങ് മേക്കപ്പുകളാണ് വികാസിനെ ശ്രദ്ധേയനാക്കിയത്. നിരവധി താരങ്ങളുടെ മംഗല്യത്തിന് അവരെ അണിയിച്ചൊരുക്കി സുന്ദരിക്കുട്ടികൾ ആക്കിയത് വികാസ് ആയിരുന്നു. vikas viral words about wife

കൂടാതെ സ്വന്തം വധുവിനേയും മേക്കപ് ഇട്ട് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് വികാസ്. ഇപ്പോഴിതാ ആദ്യത്തെ കണ്മണിക്കായി കാത്തിരിപ്പിലാണ് വികാസും ഭാര്യയും. അടുത്തിടെ ആയിരുന്നു ഇരുവരും വയറ്റ് പൊങ്കാല ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവ മായ വികാസ് പങ്കിടുന്ന വിഡിയോകൾ എല്ലാം പെട്ടെന്നാണ് വൈറൽ ആവുന്നത്.
ഇപ്പോഴിതാ ആളുകളുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വികാസ്.
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതലുള്ള വീഡിയോസ് ഇടുമ്പോൾ സ്ഥിരം വരുന്ന ഒരു ചോദ്യം എന്താണ് ഷെറിൽ എപ്പോളും കിടക്കുന്നത് എന്നായിരുന്നു.

ഒരുപാട് പേര് എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഷെറിൻ കിടക്കുന്നത് എന്ന്. എപ്പോഴും കിടന്നുകൊണ്ട് ഭക്ഷണം വരെ കഴിക്കുന്നത് എന്തിനാണ് എന്നൊക്കെ. ഓരോ ആളുകൾക്കും ഗര്ഭാവസ്ഥ ഓരോ രീതിയിൽ ആണ്. പലരും ഗർഭാവസ്ഥയിൽ ഡാൻസ് ചെയ്യുന്നതും, ഓടിക്കളിക്കുന്നത് ഒക്കെ നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട്. ഞങ്ങൾക്കും കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ എല്ലാ ആഗ്രഹങ്ങളുടെയും അൾട്ടിമേറ്റ് നമ്മുടെ കുഞ്ഞാണ്. അതിനു അപ്പുറം അല്ലല്ലോ ഒന്നും. ഞങ്ങളുടെ അവസ്ഥ ഇതാണ്. സെറിലിന് സെർവിക്കൽ ഇൻ കോമ്പിറ്റെൻസി എന്ന ഒരു അവസ്ഥയാണ്.

സെറിലിന്റെ ഗര്ഭപാത്രത്തിന് ഒട്ടും കട്ടിയില്ല. അതുകൊണ്ടുതന്നെ അബോര്ഷന് ആകാനുള്ള സാധ്യതയും കൂടുതലാണ്. നമ്മൾ അതിലൂടെ കടന്നുവന്നവരും ആണ്. അതിന്റെ വിഷമങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് ഈ കുഞ്ഞിനെ കിട്ടിയത്.
ഇനി മിസ് ക്യാര്യേജ് ഒന്നും ആകാതെ ഇരിക്കാൻ നമ്മൾ യൂട്രസിൽ സ്റ്റിച്ച് ഇട്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മൾ ഇത്രയും ശ്രദ്ധിക്കുന്നത്. മൂന്നുമാസം മുതൽ നമ്മൾ സ്റ്റിച്ച് ഇട്ടിരിക്കുകയാണ്.
അഞ്ചുമാസം ഉള്ളപ്പോഴും സ്റ്റിച്ച് ഇടാറുണ്ട്, എങ്കിലും ചില കേസുകളിൽ മിസ്‌കാര്യേജിനുള്ള സാധ്യത കൂടുതലാണ്. മുൻപ് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടുതന്നെ മൂന്നാം മാസത്തിൽ നമ്മൾ സ്റ്റിച്ച് ഇട്ടിട്ട് റെസ്റ്റ് എടുത്തുതുടങ്ങിയതാണ്.
ഭക്ഷണം വരെ കഴിക്കുന്നത് ബെഡിൽ കിടന്നാണ്. ആകെ വാഷ്‌റൂമിൽ പോകാൻ മാത്രമായിട്ടാണ് അവൾ എണീക്കുന്നത് പോലും. ബാക്കി എല്ലാം ബെഡിൽ ആണ്.