തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് എത്തുന്ന ദിവസം.
ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലും മലപ്പുറത്ത് തുഞ്ചൻ പറമ്ബ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്ന് വിദ്യാരംഭം ചടങ്ങുകള്‍ നടക്കുകയാണ്.
സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. സരസ്വതീ ക്ഷേത്രങ്ങളില്‍ പുലർച്ചെ മുതല്‍ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമാണ് വിജയദശമിദിവസമായി ആഘോഷിക്കുന്നത്. വടക്കു-തെക്കു സംസ്ഥാനങ്ങളില്‍ രാവണനു മേല്‍ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളില്‍ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കല്‍പം.