ആലപ്പുഴ: അമ്പലപ്പുഴയിൽ ആണ്‍സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.vijaya.ekshmi postmortum report
വെട്ടുകത്തികൊണ്ട് വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നിൽ വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. കൂടാതെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. ജയചന്ദ്രൻ വാക്ക് തർക്കത്തിനിടെ പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണു. അബോധാവസ്ഥയിലായ വിജയലക്ഷ്മി മരിച്ചുവെന്ന ധാരണയിലാണ് കുഴിച്ചുമൂടാൻ പ്രതി ജയചന്ദ്രൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി
എന്നാൽ കയർകെട്ടി വിജയലക്ഷ്മിയെ കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ഉണർന്നതോടെയാണ് അരുംകൊല നടത്തിയത്. വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടി. തലയിൽ പത്തിലേറെ തവണ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടാതെ വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണം. വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷമാണ് സ്വർണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റിയ ശേഷം മൃതദേഹം കുഴിയിലിട്ട് മൂടിയത്. നായകള്‍ കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയിൽ നിരത്തിയത്. നിലവിൽ കരുനാഗപ്പള്ളി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപ്ത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ മൃതദേഹം ഒറീസയിലുള്ള സഹോദരനെത്തിയ ശേഷം സംസ്കരിക്കും.