പാലക്കാട്: കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെൻറ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. video of school students clash in front of shop in palakkad
എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നടന്നുപോയതാണ് കൂട്ടയടിയ്ക്ക് കാരണമായത്.
കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് തര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങൾ വെച്ചിരുന്നു. ഈ സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിലടിച്ചത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക് നശിപ്പിക്കപ്പെട്ടതായാണ് വിവരം.