ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വിചിത്ര. തൊണ്ണൂറുകളിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന നടി . 1991 ൽ തുടങ്ങിയ സിനിമാ ജീവിതം 2002 ഓടെ അവസാനിപ്പിച്ച് വിചിത്ര കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഇപ്പോൾ തമിഴ് ബിഗ് ബോസ് സീസൺ 7ന്റെ മത്സരാർത്ഥി കൂടിയാണ് താരം.vichithra recalls casting couch experience that made her quit cinema

ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഷോയിലൂടെ നടത്തിയിരിക്കുകയാണ് താരം. 20 വർശം മുൻപ് സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ കാരണമായ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം പറയുന്നത്.
വിചിത്രയുടെ വാക്കുകൾ ഇങ്ങനെ: ‘ അന്ന് മലമ്പുഴയിൽ ആയിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങൾ താമസിച്ച ഹോട്ടലിലെ മാനേജറിനെ ആണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യം ദിനം ഒരു പാർട്ടിക്കിടെ ഒരു പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് എന്നോട് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്റെ പേര് പോലും അദ്ദേഹം ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. എന്നാൽ ഞാൻ പോയില്ല എന്റെ റൂമിൽ തന്നെ കിടന്നുറങ്ങി.
എന്നാൽ അടുത്ത ദിവസം മുതൽ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ എനിക്ക് ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്റെ വാതിലിൽ മുട്ടലുകൾ. എന്റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടൽ മാനേജറായ എന്റെ ഭർത്താവ് റൂമുകൾ സിനിമക്കാർ പോലും അറിയാതെ മാറ്റിയിരുന്നു. അതേ സമയം ഒരു കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്.

ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ്. അതിൽ ഒരാൾ നിരന്തരം എന്നെ മോശമായി സ്പർശിച്ചു.
ആ രംഗം വീണ്ടും ചിത്രീകരിക്കാൻ സംവിധായകൻ നിർദേശിച്ചപ്പോൾ വീണ്ടും അതേ രീതിയിൽ സ്പർശിച്ചു. അയാളെ കൈയ്യോടെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ മുന്നിൽ കൊണ്ടുപോയി. എന്നാൽ, എല്ലാവരുടേയും മുന്നിൽ വെച്ച് എന്റെ മുഖത്ത് അടിക്കുകയാണ് അയാൾ ചെയ്തത്. യൂണിറ്റിലുള്ള ഒരാൾ പോലും അതിനെതിരെ പ്രതികരിച്ചില്ല.
അടി കൊണ്ട് മുഖം വീർത്ത് കരുവാളിച്ചിരുന്നു. യൂണിയനിൽ പരാതി നൽകി. ഇത് പത്രത്തിലൊക്കെ വാർത്തയായിരുന്നുവെന്നും വിചിത്ര പറയുന്നു.