പാലാ: റിട്ടയേർഡ് ഹെഡ്മാസ്റ്ററും ലേബർ ഇന്ത്യാ മുൻ ചീഫ് എഡിറ്ററുമായിരുന്ന വെള്ളിയേപ്പള്ളി മറ്റത്തിൽ പരേതനായ എം ജെ ബേബിയുടെ ഭാര്യ ചിന്നമ്മ ബേബി (85) നിര്യാതനായി. Velliyepally Mattathil Chinnamma Baby passed away
സംസ്കാര ചടങ്ങുകൾ നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.
ഭൗതികശരീരം ഇന്ന് വൈകിട്ട് 5.30ന് സ്വവസതിയിൽ എത്തിക്കും.പരേത മേലുകാവ് നടൂപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ജെസി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവൺമെൻ്റ് യു പി സ്കൂൾ, നടുവട്ടം, കോഴിക്കോട്), സോയി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, സെൻ്റ് ജോസഫ്സ് എൽ പി സ്കൂൾ, വേഴാങ്ങാനം), ജോയ്സ്, സിന്ധു ബി മറ്റം (അസിസ്റ്റൻ്റ് സെക്രട്ടറി, മുത്തോലി ഗ്രാമപഞ്ചായത്ത്), സിനു.
മരുമക്കൾ: കെ ഇ ജേക്കബ് (റിട്ടയേർഡ് കേരളാ ബാങ്ക് ഉദ്യോഗസ്ഥൻ), കുളവട്ടം, കോഴിക്കോട്, ബെന്നി ചെറ്റകാലിയ്ക്കൽ (ഫുട്‌സ്റ്റൈപ്സ്, ഭരണങ്ങാനം), സുരേഷ്, പനയ്ക്കൽ ( കുണിഞ്ഞി), എബി ജെ ജോസ്, മൂലയിൽതോട്ടത്തിൽ, കൊച്ചിടപ്പാടി (ചെയർമാൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, പാലാ), അനൂപ് ചെറിയാൻ കട്ടിമറ്റത്തിൽ, ഇലഞ്ഞി ( ഫുട്സ്റ്റെപ്സ്, ഭരണങ്ങാനം)