Monday, December 9, 2024
spot_imgspot_imgspot_img
HomeNewsവയനാട്ടില്‍ പ്രിയങ്ക തന്നെ ജയിക്കും,പാലക്കാട് ഫലം പ്രവചനാതീതം, എസ്‌എൻഡിപിക്ക് പ്രത്യേക നിലപാടില്ല; അൻവറിനെ വിലകുറച്ച്‌...

വയനാട്ടില്‍ പ്രിയങ്ക തന്നെ ജയിക്കും,പാലക്കാട് ഫലം പ്രവചനാതീതം, എസ്‌എൻഡിപിക്ക് പ്രത്യേക നിലപാടില്ല; അൻവറിനെ വിലകുറച്ച്‌ കാണരുതെന്നും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ പാലക്കാട് മണ്ഡലത്തില്‍ ഫലം പ്രവചനാതീതമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.Vellappally Natesan said that the result in Palakkad constituency is unpredictable

പാലക്കാട് ഇ.ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചില അപശബ്‌ദങ്ങളുണ്ട്. എസ്‌എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാടില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണെന്നും പറഞ്ഞു.

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും. പി.വി.അൻവറിനെ വിലകുറച്ച്‌ കാണേണ്ട. പ്രചാരണത്തില്‍ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആ‌ർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണ്.

ചെറിയ വോട്ടുകള്‍ക്കാണ് പലപ്പോഴും പരാജയപെടാറുള്ളത്. എൻഎസ്‌എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാട് ആണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments