Saturday, February 15, 2025
spot_imgspot_img
HomeNewsKerala News'സുരക്ഷാക്രമീകരണങ്ങൾ ഒന്നും പാലിച്ചില്ല',ഗുരുതരവീഴ്ചയെന്ന്  ജില്ലാ പൊലീസ് മേധാവി; നീലേശ്വരം അപകടത്തിൽ കേസെടുത്ത് പൊലീസ്,ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍...

‘സുരക്ഷാക്രമീകരണങ്ങൾ ഒന്നും പാലിച്ചില്ല’,ഗുരുതരവീഴ്ചയെന്ന്  ജില്ലാ പൊലീസ് മേധാവി; നീലേശ്വരം അപകടത്തിൽ കേസെടുത്ത് പൊലീസ്,ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയിൽ

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് കേസെടുത്തു.Veerarkav temple committee officials detained in Nileswaram accident

അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിനാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു. കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയുമാണ് കസ്റ്റഡിയിലെടുത്തത്.

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി 

തെയ്യം നടക്കുന്നതിന്‍റെ സമീപത്ത് തന്നെ ക്ഷേത്ര കലവറയിൽ പടക്കങ്ങള്‍ സൂക്ഷിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്സുകള്‍ സൂക്ഷിച്ചതായാണ് ദൃക്സാക്ഷികളുടെ മൊഴി.ഇവിടെ നിന്ന് ആളുകളെ മാറ്റിനിർത്തിയില്ല. പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 

കലവറയ്ക്ക് സമീപവും നിരവധി പേര്‍ നിന്നിരുന്നു. ഇവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളുമൊക്കെ തകര്‍ന്നിട്ടുണ്ട്. നിരവധി പേരുടെ ചെരുപ്പുകളും മറ്റു വസ്തുക്കളും നിറഞ്ഞിരിക്കുകയാണ് സ്ഥലത്ത്.

ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചകാര്യം ഇവിടെയുണ്ടായിരുന്നവര്‍ക്കും അറിയില്ലായിരുന്നു. സംഭവത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ വ്യക്തമാക്കിയത്.

അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 

80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments