കോഴിക്കോട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് റിപ്പോർട്ടറിനോട് പറഞ്ഞു.VD Satheesan said that early warning system should be implemented in the state
മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത്. അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതുസമയത്തും ഒരു പ്രകൃതി ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.
ഇനിയിത്തരം ദുരന്തരങ്ങള്‍ ഉണ്ടാവാതിരിക്കാൻ മുന്‍കരുതലുകള്‍ വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
“ഈ സ്ഥലത്തേക്ക് ഇനി ആളുകളെ കൊണ്ടുപോകരുത്. പരമാവധി ആളുകൾക്ക് ഒന്നിച്ചു താമസിക്കാൻ പറ്റണം. അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ റീലൊക്കേറ്റ് ചെയ്യണം. ചില വീട്ടിൽ കുഞ്ഞുങ്ങൾ മാത്രമേ ഉള്ളൂ, ചിലവീടുകളിൽ പ്രായമായവർ മാത്രമാണ്, ചിലവീടുകളിലാവട്ടെ വരുമാനം ഉണ്ടാക്കുന്ന ആള്‍ പോയി. ലോൺ അടയ്കാനുള്ളവരുണ്ട്. മുഴുവൻ കടങ്ങളും എഴുതിത്തള്ളണം. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ പറ്റും. ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ല. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണം. ഏതുസമയത്തും ഒരു ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. വലിയ നാശനഷ്ടമാണ് അവിടെ ഉണ്ടായത്.”