കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംഎല്‍എ നാളെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ മുഖ്യ പ്രഭാഷകനായി എത്തുന്നു. യുകെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് ‘നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും, മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ നടത്തുന്ന സംവാദത്തില്‍ ഏറെ ചിന്തോദ്ദീപകവും, കാലിക പ്രാധാന്യമേറിയതുമായ ചര്‍ച്ചകള്‍ ഉയരും.
VD Satheesan at Cambridge University tomorrow
നാളെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്ന നെഹ്രുവിയന്‍ സംവാദത്തില്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ മുന്‍ നേതാവ് ലൂയിസ് ഹെര്‍ബര്‍ട്ട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സംവാദത്തിനുള്ള തുടക്കം കുറിക്കും.
കാലിക രാഷ്ട്രീയ സാഹചര്യത്തില്‍ നെഹ്റുവിയന്‍ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും എന്ന സുപ്രധാന ദൗത്യമാണ് ഈ സംവാദത്തിലൂടെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഉദ്ദേശിക്കുന്നത്.
ഉച്ചകഴിഞ്ഞു 2:30നു കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്ന ഡിബേറ്റില്‍ കാലിക ഇന്ത്യയില്‍ ന്യുനപക്ഷ സമൂഹം നേരിടുന്ന ആശങ്കയും, ഏക സിവില്‍ കോഡും അടക്കം സാമൂഹിക വിപത്തുകള്‍ ചര്‍ച്ചയാകുമ്പോള്‍, ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‌ലാല്‍ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്കും, ഭാരത ദര്ശനത്തിലേക്കും, വ്യവസ്ഥിതിയിലേക്കും, ഇന്ത്യയെ തിരിച്ചു കൊണ്ട് പോകുവാന്‍ എങ്ങിനെ സാധിക്കും എന്നാവും മുഖ്യമായും ചര്‍ച്ചയില്‍ ഉരിത്തിരിയുക.