Saturday, January 25, 2025
spot_imgspot_img
HomeNewsഇന്ന് രാവിലെ മാര്‍പാപ്പയോടൊപ്പം ദിവ്യബലി; വൈകുന്നേരം മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം

ഇന്ന് രാവിലെ മാര്‍പാപ്പയോടൊപ്പം ദിവ്യബലി; വൈകുന്നേരം മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണം

വത്തിക്കാൻ സിറ്റി: ഇന്നു രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിൻ്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം മാർ ജോർജ് കൂവക്കാട് ഉള്‍പ്പെടെയുള്ള നവ കർദ്ദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികരാകുന്നുണ്ട്. വൈകുന്നേരം സാന്ത അനസ്താസിയ സീറോ മലബാർ ബസിലിക്കയിൽ മാർ ജോർജ് കുവക്കാട്ടിന്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments