റോം: ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ റോമിൽ സർവമത സമ്മേളനം നടക്കും. ഇതു സംബന്ധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, കെ.ജി. ബാബുരാജ് ബഹാറിൻ എന്നിവർ ചർച്ച നടത്തി. സമ്മേളന തീയതി പിന്നീട് അറിയിക്കും.
1924ൽ ശിവരാത്രി ദിനത്തിൽ പെരിയാറിൻ്റെ തീരത്തുള്ള അദ്വൈതാശ്രമത്തിൽ മനുഷ്യൻ്റെ ആത്മീയതയെയും ഭൗതികതയെയും മതത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണഗുരു ദ്വിദിന സർവമത സമ്മേളനം വിളിച്ചുചേർത്തത്.