Friday, April 25, 2025
spot_imgspot_img
HomeCinemaവരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി

വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി

തെന്നിന്ത്യൻ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്കാനിയയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം. പ്രണയ വിവഹമായിരുന്നു ഇവരുടേത്.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. മിസ്റ്റർ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കൾ ആകുന്നതും. 2017 മുതൽ ലാവണ്യയും വരുണും പ്രണയത്തിലായിരുന്നു.

തെലുങ്കിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. ചിരഞ്ജീവി,പവന്‍ കല്യാണ്‍, രാംചരണ്‍,അല്ലു അര്‍ജുന്‍, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങി പ്രമുഖകുടുംബാംഗങ്ങളെല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 5ന് ഹൈദരാബാദില്‍ നടക്കുന്ന വിവാഹവിരുന്നില്‍ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2017ല്‍ മിസ്റ്റര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ലാവണ്യയും വരുണും പ്രണയത്തിലാകുന്നത്. ഹൈദരാബാദില്‍ വരുണ്‍ തേജിന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments