Saturday, April 26, 2025
spot_imgspot_img
HomeNewsIndiaവന്ദേഭാരത് ആലപ്പുഴ റൂട്ട് ഒഴിവാക്കി ഇനി മുതൽ കോട്ടയം വഴി; യാത്രക്കാരുടെ പ്രതിഷേധം ആണ് റൂട്ട്...

വന്ദേഭാരത് ആലപ്പുഴ റൂട്ട് ഒഴിവാക്കി ഇനി മുതൽ കോട്ടയം വഴി; യാത്രക്കാരുടെ പ്രതിഷേധം ആണ് റൂട്ട് മാറ്റത്തിന് കാരണം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാക്കാന്‍ നീക്കം തീരുമാനിച്ചു. ആലപ്പുഴയിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം ആണ് റൂട്ട് മാറ്റത്തിനു കാരണം എന്ന് അധികൃതർ അറിയിച്ചു.

Vandebharat has avoided the Alappuzha route and henceforth via Kottayam

ആലപ്പുഴവഴിയുള്ള മറ്റ് ട്രെയിനുകള്‍ വന്ദേഭാരതിനുവേണ്ടി പിടിച്ചിടുന്നതും വൈകിയോടുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്. വന്ദേഭാരത് ട്രെയിന്‍ കാരണം മറ്റ് ട്രെയിന്‍ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ഇതിനെ കുറിച്ച് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസിനെയാണ് ആലപ്പുഴ വഴി വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നതുകൊണ്ട് ബാധിക്കുന്നത്. വൈകിട്ട് ആറിന് എറണാകുളത്തു നിന്ന് പുറപ്പെടുന്നത് 6.25ന് മാറ്റുകയും കായംകുളത്ത് എത്തിച്ചേരുന്ന സമയം 9.05 ആയി നിലനിര്‍ത്തുകയും ചെയ്തു. രാത്രി 7.35ന് എറണാകുളത്തെത്തുന്ന പാസഞ്ചറിന്റെ സമയം വന്ദേഭാരത് വന്നതോടെ 7.50 ഉം ആക്കി . ആലപ്പുഴ വഴിയുളള ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വ്വീസിനെ വന്ദേഭാരത് സര്‍വ്വീസ് ബാധിച്ചിട്ടില്ല.

വന്ദേഭാരത് സര്‍വ്വീസുകൾ കേരളത്തിൽ നാല് എണ്ണമാണ് ഉള്ളത് ഇവ വന്‍ ലാഭത്തിലുമാണ്. രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സര്‍വ്വീസാണ് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് സര്‍വ്വീസ്. ബുക്കിംഗ് ഡിമാന്‍ഡ് 200% ആണ് അതേസമയം കോട്ടയം വഴിയുള്ള സര്‍വ്വീസിന് 186% ആണ് ഡിമാന്‍ഡ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments