കോട്ടയം : പള്ളിക്കത്തോട്: പ്രമുഖ സാംസ്ക്കാരിക പ്രവർത്തനും എം ജി യൂണിവേഴ്സിറ്റി മുൻ ഉദേൃാഗസ്ഥനുമായിരുന്ന വിഎം ജോസഫിന്റെ ഒന്നാം ചരമദിനത്തോട് അനുബന്ധിച്ച് പച്ചില സാംസ്ക്കാരിക സമിതിയുടെ ആഭിമുഖൃത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
സമ്മേളനം കോട്ടയം പ്രസ്ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റൃൻ ഉത്ഘാടനം ചെയ്തു.
സൗഹൃദങ്ങൾക്ക് ജീവനില്ലാതാകുന്ന കാലത്ത് സ്നേഹസൗഹൃദങ്ങളെ ചേർത്തു പിടിച്ച ധിഷണാശാലിയായിരുന്നു വിഎം ജോസഫ് എന്ന് അദ്ദേഹം പറഞ്ഞു.

ആയിരണക്കിന് പുസ്തകങ്ങൾ സ്വന്തമായുള്ള ഹോം ലൈബ്രറിയുടെ ഉടമയായ അദ്ദേഹം വിജ്ഞാനത്തിന്റെ വഴിവിളക്കായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.ജയശ്രീ ആർട്സ് ക്ലബ് പ്രസിഡണ്ട് സുരേഷ് ബാബു അധൃക്ഷനായിരുന്നു.
കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് മുഖൃ അനുസ്മരണ പ്രഭാഷണം നടത്തി. രാജു ആനിക്കാട്, അഭീഷ് കെ ബോസ്, സുനിൽ മാതൃ മുള്ളൻകുഴി, കെ വി രാജീവ്, ജോജി മാതൃ, കെ എ അബ്രഹാം, മോൻസി ജോർജ് കരിക്കമ്പള്ളിഎന്നിവർ പ്രസംഗിച്ചു. കെ ഡി ജോസ്, വിഎം ജോസഫിനെ അനുസ്മരിച്ച് കവിത അവതരിപ്പിച്ചു.