Thursday, May 15, 2025
spot_imgspot_img
HomeNewsരാജ്യത്തിന് ആശ്വാസവും ആഹ്ലാദവും : 17 ദിവസം നീണ്ട ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം വിജയിച്ചു ; 41...

രാജ്യത്തിന് ആശ്വാസവും ആഹ്ലാദവും : 17 ദിവസം നീണ്ട ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം വിജയിച്ചു ; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരകാശി: നവംബര്‍ 12ന് ഉത്തരകാശിയിലെ സില്‍ക്യാരി ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം വിജയിച്ചു. uttarkashi tunnel rescue operation

റാറ്റ് ഹോള്‍ മൈനിംഗ് വിദ്യയുപയോഗിച്ച്‌ തുരന്ന ഭാഗത്തുനിന്നും കുടുങ്ങിക്കിടന്ന തൊഴിലാളികളില്‍ 41പേരെയും പുറത്തെത്തിച്ചെന്നാണ് വിവരം.

17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിയ 41 പേരെയും ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് പറഞ്ഞു.

എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്.

ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവര്‍ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments