ഭുവനേശ്വര്‍: കേരളത്തെ ഞെട്ടിച്ച ഉത്രമോഡല്‍ കൊലപാതകം രാജ്യത്ത് വീണ്ടും. പാമ്പുകടിയേറ്റ് മരിച്ചാല്‍ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഇരുപത്തഞ്ചുകാരൻ ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. സാമ്ബത്തിൽ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. uthra model murder in bhuvaneshwar
ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകൾ ദേബസ്മിത എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചാൽ സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കുടുംബപ്രശ്നവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസ്വാഭാവികമരണമെന്ന നിലയില്‍ പൊലീസ് കേസെടുത്തു. അതിനാല്‍ത്തന്നെ കാര്യമായ അന്വേഷണവും നടന്നില്ല. എന്നാല്‍ മകളുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബസന്തിയുടെ പിതാവ് രംഗത്തെത്തി.
മരുമകൻ ഗണേശ് പത്ര വിഷപ്പാമ്ബിനെക്കൊണ്ട് കടിപ്പിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.
മരണത്തിന്റെ രീതിയാണ് പൊലീസിന്റെ സംശയം ഉയർത്തിയത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിൽ) പാമ്പുകടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനെ അറിയിച്ചു.
കടിയേറ്റ ശേഷം സഹായത്തിനായി നിലവിളിക്കാത്തതും അസാധാരണമാണെന്ന് വിദഗ്ധർ പറഞ്ഞു.