Tuesday, March 18, 2025
spot_imgspot_img
HomeCrime Newsഅമ്മായിയമ്മയുമായി തര്‍ക്കം, ജന്മനാ രോഗിയായ കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

അമ്മായിയമ്മയുമായി തര്‍ക്കം, ജന്മനാ രോഗിയായ കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

മുംബൈ ; താനെയിൽ അമ്മായിഅമ്മയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു. 2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കു പതിവായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടർന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments