ഇംഫാൽ: കഴിഞ്ഞദിവസം ജിരിബാമിൽ നിന്ന് കാണാതായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി.Unrest in Manipur Again
ഇതോടെ മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വീടിന് നേരെയും ആക്രമണം. പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. കൂടാതെ കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുകയാണ്. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു.
സഘർഷം കനത്തോടെ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂർ ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാല്‍, കച്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളില്‍ ഇന്റർനെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ നേരിടാൻ പൊലീസും സൈന്യവും രംഗത്തുണ്ട്.