13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി.sunny leone and daniel weber renew their vows
മക്കളെ സാക്ഷിയാക്കി ആണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ നിഷ, നോഹ, അഷർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. മാലി ദ്വീപിൽ വച്ചാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. ആരാധകർക്കായി വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
“ദൈവത്തിന്റേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും.”– വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.
വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസും ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം – മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്.