ബെയ്ജിങ്: വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നല്‍കി ചൈനയില്‍ നിഗൂഢമായ ഒരു ന്യൂമോണിയ പടര്‍ന്ന് പിടിക്കുന്നു. കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. കോവിഡ് മഹാമാരിയുടെ നാളുകള്‍ക്ക് ശേഷം ചൈനയില്‍ ആശുപത്രികള്‍ നിറയുകയാണെന്നാണ് വാര്‍ത്തകള്‍.
‘Unknown Pneumonia’ Spreads in Babies in China
അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങള്‍ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.

വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്.
“കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇത്രയധികം കുട്ടികള്‍ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിര്‍ന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചുവെന്നു വ്യക്തമല്ല”- പ്രോമെഡ് സൂചിപ്പിച്ചു. ലോകമെമ്ബാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമാണ് പ്രോമെഡ്.
കോവിഡ് -19 നിയന്ത്രണങ്ങള്‍ നീക്കിയതും ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളില്‍ ഒരു സാധാരണ ബാക്ടീരിയ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയല്‍ വൈറസ് (RSV) ഉള്‍പ്പെടെയുള്ള അറിയപ്പെടുന്ന രോഗകാരികളുടെ രക്ത ചംക്രമണവുമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവിന് കാരണമായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ചൈനയിലും ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.