Thursday, November 14, 2024
spot_imgspot_img
HomeNewsപത്തു വർഷത്തിനു ശേഷം റബർ ഫീൽഡ് ഓഫീസർമാരെ ഉടൻ നിയമിക്കാൻ കേന്ദ്രമന്ത്രാലയം; റബ്ബർ ഉത്പാദന മേഖലയ്ക്ക്...

പത്തു വർഷത്തിനു ശേഷം റബർ ഫീൽഡ് ഓഫീസർമാരെ ഉടൻ നിയമിക്കാൻ കേന്ദ്രമന്ത്രാലയം; റബ്ബർ ഉത്പാദന മേഖലയ്ക്ക് കുതിച്ചുചാട്ടം നൽകുന്ന ചരിത്ര തീരുമാനമെന്ന് എൻ. ഹരി

കോട്ടയം : റബർ ഉത്പാദന മേഖലയ്ക്ക് കരുത്ത് പകരാൻ നിർണ്ണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി.Union Ministry to appoint Rubber Field Officers immediately after ten years

റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ, ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ‘കേന്ദ്ര വ്യവസായ മന്ത്രാലയവുമായി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളിൽ ഉടൻ നിയമനത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻറണിയുടെ സജീവ ഇടപെടലുകൾ നടപടിക്ക് വേഗം പകർന്നു.

റബ്ബർ ഉത്പാദന മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇതെന്ന് ‘എൻ ഹരി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിനെതിരായ ഇരുമുന്നണികളുടെയും പ്രചരണങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ പരമ്പരാഗത റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താല്പര്യവും കർഷകർക്കുള്ള പിന്തുണയുമാണ് ഇവിടെ വ്യക്തമാകുന്നത്.

കേരളത്തിലെ ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നുവെന്നും റബർമേഖലയെ അവഗണിക്കുന്നമുള്ള പരാതികൾക്കിടയിലാണ് നീണ്ട കാത്തിരിപ്പിന് വിരാമമായി കേന്ദ്രസർക്കാർ ഉത്തരവ് ഇടുന്നത്.

രാജ്യത്തെ റബ്ബർ കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൻ്റെ മുഖമായ റബ്ബർ ഉത്പാദന വകുപ്പിൻ്റെ ക്രിയാത്മകമാ പ്രവർത്തനം മേഖലയ്ക്ക് മൊത്തത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ ഫീൽഡ് ഓഫീസർ മാരുടെ ഒഴിവു മൂലം ബോർഡിൻ്റെ പൂർണ്ണ തോതിലുള്ള പ്രവർത്തനം കർഷകർക്ക് ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരമാണ് ഈ ഉത്തരവ്.

റബ്ബർ ബോർഡിൻ്റെ റിക്രൂട്ട്മെൻറ് നിയമത്തിലുള്ള ഭേദഗതി കാരണം10 വർഷമായി ഫീൽഡ് ഓഫീസർ കേഡറിൽ നിയമനം കേരളത്തിൽ നടന്നിട്ടില്ല. അതുപോലെ ഡെവലപ്‌മെൻ്റ് ഓഫീസർ, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ തുടങ്ങിയ പ്രമോഷൻ കേഡറുകളിലും ഉള്ള ഒഴിവുകൾ കൂടി എത്രയും വേഗം നികത്തും

റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ വസന്തഗേശൻ്റെ പരിശ്രമങ്ങളും ഉത്തരവ് വേഗം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായി എൻ.ഹരി അറിയിച്ചു.

റബ്ബർബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്സ് യൂണിയൻ ഇക്കാര്യത്തിലുള്ള ക്രിയാത്മകവും സജീവുമായ നിലപാടും ഉത്തരവിലേക്ക് വേഗം നയിക്കുന്നതിന് സഹായിച്ചതായി ഹരി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments