Wednesday, April 30, 2025
spot_imgspot_img
HomeNewsIndiaഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് ബിൽ ; അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് ബിൽ ; അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ആണ് ഇന്ത്യയിൽ ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി മാറാന്‍ തയ്യാറെടുക്കുന്നത്. ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഉള്ള ബില്‍ അടുത്തയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

ബില്ലുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് പ്രത്യേക സമിതി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് സമര്‍പ്പിക്കും. ഈയാഴ്ച തന്നെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ ബില്‍ പാസാക്കും.

2023 ജൂണില്‍ തന്നെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു എന്ന് ജസ്റ്റിസ് രഞ്ജന ദേശായി പറഞ്ഞു. വിദഗ്ധ കമ്മറ്റിയുടെ വിലയിരുത്തലുകള്‍ ഉൾപ്പെടെയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപീകരിച്ചത് കഴിഞ്ഞ വര്‍ഷം മേയിലാണ്. വരുംമാസങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരും നിയമം ഈ നിയമം നടപ്പിലാകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments