Saturday, May 17, 2025
spot_imgspot_img
HomeLifestyleകണ്ണിന് ചുറ്റും കറുപ്പ് നിറം കൂടുന്നുവോ? ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ മാറ്റം കാണാം

കണ്ണിന് ചുറ്റും കറുപ്പ് നിറം കൂടുന്നുവോ? ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ മാറ്റം കാണാം

അമിതമായി കൊടുക്കുന്ന സ്‌ട്രെസ്സ് ആണ് പലപ്പോഴും കണ്ണിന് ചുറ്റും കറുപ്പ് വീഴ്ത്തുന്നത്. ഇന്ന് മിക്കവരും അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഈ ഫോണ്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ഇത് കണ്ണിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അമിതമായി ലാപ്‌ടോപ് ഉപയോഗിക്കുന്നതും കണ്ണ് നന്നായി തിരുമ്മുന്നതുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാക്കുന്നു.

കൂടാതെ ക്ഷീണം, ഉറക്കക്കുറവ്, നിർജലീകരണവും കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വലുതാകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം കറുപ്പ് നിറമാകാൻ കാരണമാകുവെന്ന് ഹെൽത്ത്‌ലൈൻ വ്യക്തമാക്കുന്നു. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്കക്കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ്.
  • അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.
  • പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്‍ കണ്ണിന് താഴെ നിര്‍ബന്ധമായി ഇടണം. രാത്രിയിൽ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.
  • വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
  • ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്. അതുപോല തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. തക്കാളി നീര് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.
  • ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
  • കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും ഫലം നല്‍കും.
  • വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്തുക.
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments