കണ്ണൂർ: യുകെയിലേക്ക് സ്‌കിൽഡ് ലേബർ വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മണിക്കടവ് വട്യം തോട് സ്വദേശിനി ജിസ്മി തോമസിൻ്റെ പരാതിയിൽ തിരുവനന്തപുരം ശ്രീകാര്യം ശാന്തിനഗർ സ്വദേശികളായ അനുപ് (42), എസ് ശശി (65) എന്നിവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂൺ 15നായിരുന്നു സംഭവം. യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള വിദഗ്‌ധ തൊഴിലാളി വിസയ്‌ക്ക് പണം അയച്ച് രണ്ടാം പ്രതിക്ക് വിസയോ നൽകിയ പണമോ തിരികെ നൽകാതെ ബാങ്ക് അക്കൗണ്ട് വഴി യുവതിയെ രണ്ടാം പ്രതി കബളിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.