Tuesday, July 8, 2025
spot_imgspot_img
HomeNewsInternationalഅശാന്തി: യുകെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

അശാന്തി: യുകെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ലണ്ടൻ : അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായി നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും. അക്രമത്തിൽ പങ്കെടുത്തവർ ഖേദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി. തൊലിയുടെ നിറത്തിൻ്റെ അടിസ്ഥാനത്തിനുള്ള അക്രമം അടിച്ചമർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ അക്രമസംഭവങ്ങളെ തുടർന്ന് പലയിടത്തും ആരാധനാലയങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. കുടിയേറ്റക്കാർക്കെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങളിലും അക്രമ സംഭവങ്ങളിലും യുകെയിലെ മലയാളി സമൂഹം വളരെയധികം ആശങ്കാകുലരാണ്. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി ഡെലിവറി ചെയ്യുന്ന മലയാളികൾക്കാണ് ഏറ്റവും വലിയ ആശങ്ക.

കഴിഞ്ഞയാഴ്ച സൗത്ത്പോർട്ടിൽ നടന്ന ആക്രമണത്തിൽ 17കാരൻ മൂന്ന് പെൺകുട്ടികളെ കുത്തിക്കൊന്നു. ആക്രമണത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. റുവാണ്ടൻ മാതാപിതാക്കളുടെ മകനായി യുകെയിൽ ജനിച്ച പതിനേഴുകാരൻ അക്സൽ മുഗൻവ റുഡകുബാനയാണ് ക്രൂരമായ ആക്രമണം നടത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments