ലണ്ടൻ: യുക്കെ യിലുള്ള ഉഴവൂർക്കാർ ഈ വർഷത്തെ ഉഴവൂർ സംഗമം അവിസ്മരണീയമായ വിജയമാക്കി മാറ്റി. സംഘാടകരായ ടീം ലണ്ടന് യുക്കെയുടെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹം. അടുത്ത വർഷത്തെ ഉഴവൂർ സംഗമം നടത്താൻ ഓക്സ്ഫോർഡ്കാർ മുന്നോട്ട് വന്നു.
ഉഴവൂർക്കാരുടെ അവിശ്വസനീയമായ സാന്നിധ്യവും, പങ്കാളിത്തവും പിന്തുണയും ഈ വർഷത്തെ ഉഴവൂർ സംഗമത്തിൻ്റെ ആഘോഷങ്ങൾക്ക് വളരെയധികം ഊർജ്ജവും സന്തോഷവും നൽകി. ഉഴവൂർക്കാരുടെ പൈതൃകത്തിൻ്റെയും, സാമൂഹിക ഐക്യത്തിന്റെയും യഥാർത്ഥ പ്രതിഭലനമാണ് ഈ സംഗമത്തിലൂടെ വിളിച്ചോതിയത്.
വെള്ളി, ശനി ദിവസങ്ങളിലെ എല്ലാ പരിപാടികളും എല്ലാവരും വളരെയധികം ആസ്വദിച്ചു.
ആഗോള സമൂഹത്തെ കൂടുതൽ അടുപ്പിച്ചുകൊണ്ട് യുക്കെയുടെ നാനാഭാഗത്തുനിന്നും, യൂറോപ്പിൽ നിന്നും. അമേരിക്കയിൽ നിന്നും വളരെ ദൂരം യാത്ര ചെയ്ത് വളരെ ഉത്സാഹത്തോടെയാണ് ഉഴവൂർക്കാരുടെ സുഹൃത്തുക്കളും രക്ഷിതാക്കളും, അളിയന്മാരും, യുവാക്കളും, കുട്ടികളും ആഘോഷങ്ങൾക്ക് പുത്തൻ ഊർജം പകർന്നത്.
ശ്രീ ജിജി അലക്സ് താഴത്തുകണ്ടത്തിൽ ആധ്യക്ഷതവഹിച്ച്, മാതാപിതാക്കൾ വിശിഷ്ടാധിതികളായി എത്തി തിരിതെളിയിച്ച് പരുപാടി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് മുൻ ലൈബ്രേറിയൻ ശ്രീ ഫിലിപ്പ് അനാലിപ്പാറയും, അളിയൻമാരെ പ്രതിനിധീകരിച്ച് ശ്രീ സേവി മണക്കാട്ടും, ചീഫ് ഗസ്റ്റായ യുക്കെയിലെ ആദ്യത്തെ മലയാളി എംപി ശ്രീ സോജൻ ജോസഫും ആശംസകൾ നേർന്ന് കൊണ്ട് കലാസന്ധ്യക്ക് തുടക്കമായി.
ഉഴവൂരിന്റെ നേർക്കാഴ്ചകളിലെയ്ക്ക് കൊണ്ടുപോയ ഇൻട്രോ വീഡിയോയും, കരിയർ ഗൈഡൻസ് സെമിനാറും, കലാഭവൻ നൈസ് അണിയിച്ചൊരുക്കിയ വെൽക്കം ഡാൻസും, മറ്റു കലാപരിപാടികളും. ഡിജെയും ആഘോഷങ്ങളുടെ ഉന്നതിയിലെത്തിച്ചു.
മെഗാ സ്പോൺസർ ആയിരുന്ന ലൈഫ്‌ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മറ്റു സ്പോൺസേർസ് എന്നിവരുടെ പിന്തുണ ഉഴവൂർ സംഗമത്തിൻ്റെ വിജയത്തിന് മൂല്യമേകി.
അടുത്തവർഷത്തെ ഉഴവൂർ സംഗമത്തിൽ കാണാം എന്നും പറഞ്ഞ് സംഘാടകർക്ക് ആശംസകൾ നേർന്ന് എല്ലാവരും ഞായറാഴ്ച രാവിലെ പിരിഞ്ഞു.