Saturday, December 7, 2024
spot_imgspot_imgspot_img
HomeNRIUKവിദേശ വിദ്യാര്‍ത്ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളെ കൈവിടുന്നു ; വിസയ്ക്കായി 3മാസം അപേക്ഷകളില്‍ 16% കുറവ്

വിദേശ വിദ്യാര്‍ത്ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളെ കൈവിടുന്നു ; വിസയ്ക്കായി 3മാസം അപേക്ഷകളില്‍ 16% കുറവ്

സ്റ്റഡി വിസയ്ക്കായി യുകെയില്‍ അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം സമ്മറില്‍ ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍. 2023ലെ കണക്കുകളെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 16% വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 263,400 സ്‌പോണ്‍സേഡ് സ്റ്റഡി വിസാ ആപ്ലിക്കേഷനുകളാണ് ലഭിച്ചതെന്ന് ഹോം ഓഫീസ് പറയുന്നു. 2023 സമ്മറില്‍ 312,500 ആപ്ലിക്കേഷനുകള്‍ ലഭിച്ച സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.

അതേസമയം വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള വിസാ ആപ്ലിക്കേഷനുകളുടെ എണ്ണത്തില്‍ 89% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നിമയമാറ്റങ്ങളാണ് ആശ്രിതരുടെ വരവിനെ അട്ടിമറിച്ചത്.

ഈ കണക്കുകള്‍ യുകെ യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആശ്രയിച്ചാണ് പല യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments