മൂന്നാഴ്ച മുമ്പ് മരണത്തിനു കീഴടങ്ങിയ സ്വാന്‍സിയിലെ മലയാളി യുവാവ് ജോയല്‍ ജോര്‍ജിന്റെ (23) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന ചടങ്ങ് നടക്കുക. തുടര്‍ന്ന് വൈകിട്ട് 3.30ന് സെന്റ്. സിനഗോസ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഇന്നലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലും പൊതുദര്‍ശനവും ഇംഗ്ലീഷ് പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും നടന്നിരുന്നു.
സ്വാന്‍സിയയിലെ ജോര്‍ജ് – ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ സെപ്റ്റംബര്‍ എട്ടാം തീയതിയാണ് മരിച്ചത്. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.
പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.
ദേവാലയത്തിന്റെ വിലാസം
Requiem Mass (Malayalam) at Holy Cross Church Gendros SA5 8 BR
സെമിത്തേരിയുടെ വിലാസം
Burial at St.Cynog’s Cemetery, Heol Eglwys, Ystradgynlais SA9 IEY